മോദിക്ക് ശക്തമായ മുന്നറിയിപ്പ്..! ആദ്യം തൊഴില്‍ തരൂ, എന്നിട്ടാകാം വോട്ട്; മോദി സര്‍ക്കാരിനെ വെല്ലുവിളിച്ച് ഒരു നഗരം; നഗരവാസികള്‍ പറയുന്നത് ഇങ്ങനെ…timely news image

ജയ്പൂർ: 2019 ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശക്തമായ മുന്നറിയിപ്പുമായി രാജസ്ഥാനിലെ കസ്ബ ബോണ്‍ലി നഗരവാസികൾ. റോയിട്ടേഴ്സ് സംഘം മേഖലയിൽ സന്ദർശിച്ച് തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മോദി സർക്കാർ വാഗ്ദാനം ചെയ്ത തൊഴിൽ തങ്ങൾക്ക് ലഭിച്ചില്ലെന്നും ഇനി ബിജെപി സർക്കാരിനെ അധികാരത്തിലെത്താൻ തങ്ങൾ അനുവദിക്കില്ലെന്നുമാണ് കസ്ബ ബോണ്‍ലി നഗരവാസികളുടെ മുന്നറിയിപ്പ്. 2014ലെ തെരഞ്ഞെടുപ്പ് സമയത്ത് അധികാരത്തിലെത്തിയാൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും രാജ്യത്തെ തൊഴിൽ രഹിതരായ യുവാക്കൾക്കെല്ലാം തൊഴിൽ നൽകുമെന്നും മോദി ഉറപ്പ് നൽകിയിരുന്നു. എന്നാൽ അധികാരത്തിലെത്തിയതോടെ അദ്ദേഹം നൽകിയ വാഗ്ദാനങ്ങളെല്ലാം മറന്നുവെന്നാണ് കസ്ബ ബോണ്‍ലി നഗരവാസികൾ പറയുന്നത്.Kerala

Gulf


National

International