നിയമസഭയില്‍ ജാഗ്രത കുറവ് സംഭവിച്ചെന്ന് ഡീന്‍ കുര്യാക്കോസ്timely news image

തിരുവനന്തപുരം: നിയമസഭയില്‍ ജാഗ്രത കുറവ് സംഭവിച്ചെന്ന് ഡീന്‍ കുര്യാക്കോസിന്റെ വിമര്‍ശനം. സര്‍ക്കാരിന്റെ ദുരുദ്ദേശം നേതാക്കന്‍മാര്‍ക്ക് മനസ്സിലായില്ലെന്നും, മെഡിക്കല്‍ കോളേജ് ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടില്ലെന്ന് ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കഴിഞ്ഞ ദിവസമാണ്‌ ബില്‍ ഗവര്‍ണറുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്. ബില്‍ ഗവര്‍ണര്‍ മടക്കിയാല്‍ തുടര്‍ നടപടികള്‍ സര്‍ക്കാര്‍ വേണ്ടെന്ന് വെച്ചേക്കും. ഗവര്‍ണ്ണര്‍ക്ക് സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചുകൊണ്ട് ബില്ല് മടക്കാം. ഇതിന് നിയമോപദേശം തേടിയ ശേഷം മറുപടി നല്‍കേണ്ടിവരും. കണ്ണൂര്‍, കരുണ മെഡിക്കല്‍കോളേജുകളിലെ പ്രവേശനം ക്രമപ്പെടുത്തല്‍ ബില്‍ കോടതിക്ക് മുന്നില്‍ നിലനില്‍ക്കുമോ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് ആരോഗ്യവകുപ്പ് അഡീഷണല്‍ചീഫ് സെക്രട്ടറി ബില്‍ നിയമവകുപ്പിന് നല്‍കിയതെന്നാണ് സൂചന.Kerala

Gulf


National

International