വില്ലേജ് ഓഫീസിൽ വൻ തിരക്ക്;ജനം ദുരിതത്തിൽtimely news image

 വില്ലേജ് ഓഫീസിൽ വൻ തിരക്ക്;ജനം ദുരിതത്തിൽ  തൊടുപുഴ :2018-2019 വർഷത്തെ കരം അടയ്ക്കുവാനായി വില്ലേജ് ഓഫീസിൽ വൻ തിരക്ക്. കമ്പ്യൂട്ടർവത്കരണം നടപ്പിലാക്കിയതിനാൽ റവന്യൂ വകുപ്പിന്റെ ഇന്റേണൽ സൈറ്റിൽ പരിശോധന നടത്തിയ ശേഷമേ കരം സ്വീകരിക്കുകയുള്ളു. അതേസമയം പത്തു പേരുടെ കരം പരിശോധന നടത്തുമ്പോൾ ആറ്, ഏഴ് ആളുകളുടെ തണ്ടപ്പേരിൽ തെറ്റുകൾ കടന്നു കൂടിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാനും തർക്കം ഒഴിവാക്കുവാനും ആയി ടോക്കൺ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും പൊതുപ്രവർത്തകർ, ജീവനക്കാരുടെ പരിചയക്കാർ, ചില സമ്പന്ന വ്യക്തികളുടെ ഏജന്റുമാർ എന്നിങ്ങനെയുള്ളവർ മുൻണനയും നിര സംവിധാനവും തെറ്റിക്കുന്നത് ചില നേരങ്ങളിൽ വാക്ക് തർക്കത്തിന് കാരണമാകുന്നു. . തണ്ടപ്പേരിൽ റവന്യൂ വെബ്സൈറ്റിൽ തെറ്റുകൾ കടന്നു കൂടിയത് ആളുകളെ ആശങ്കയിൽ ആഴ്ത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ തിരക്ക് കൂടാനാണ് സാധ്യതKerala

Gulf


National

International