സൗദിയില്‍ മലയാളി ഷോക്കേറ്റ് മരിച്ചുtimely news image

ദമ്മാം: സൗദി അറേബ്യയില്‍ മലയാളി ഷോക്കേറ്റ് മരിച്ചു. അൽ അഹ്​സയിലാണ്  തൃശൂർ സ്വദേശി അൻവർ ശമീം (48) ഷോക്കേറ്റ് മരിച്ചത്. ജോലിക്കിടെയായിരുന്നു അന്‍വറിന് ഷോക്കേറ്റത്. തമീമി കോൺട്രാക്​ടിംഗ്​ കമ്പനിയിൽ ഇലക്​ട്രീഷ്യനാണ്​ അന്‍വര്‍. വെള്ളിയാഴ്ച രാവിലെ  അരാംകോ കമ്പനിയുടെ റിഗ്ഗിൽ  ജോലി ചെയ്യുന്നതിനിടെയാണ്​ അപകടം. മൃതദേഹം അൽ അഹ്​സ ആശുപ​ത്രിയിലാണുള്ളത്​. 15 വർഷത്തോളമായി സൗദിയിലാണ്​ ജോലി. കൊടുങ്ങല്ലൂർ ഏറിയാട്​ കറുകപ്പാടത്ത്​ അബ്​ദു റഹ്​മാന്റെയും നഫീസയുടെയും മകനാണ് അൻവർ ശമീം.ഭാര്യ നൂർജഹാൻ. മക്കൾ: തമന്ന, റന.Kerala

Gulf


National

International