കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിംഗില്‍ തേജസ്വിനി സാവന്തിന് വെള്ളിtimely news image

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ എട്ടാം ദിനമായ ഇന്ന് ഇന്ത്യയ്ക്ക് ഒരു വെള്ളി മെഡല്‍ ലഭിച്ചു. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ പ്രോണില്‍ തേജസ്വിനി സാവന്താണ് മെഡല്‍ നേടിയത്. 618.9 പോയിന്റാണ് തേജസ്വിനി നേടിയത്. മാര്‍ട്ടീന ലിന്റസേ വെലോസോ ആണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡോടുകൂടിയാണ് ഈ നേട്ടം. സ്‌കോട്ട്‌ലാന്‍ഡ് താരം സിയോനെയ്ഡിനാണ് വെങ്കലം. അതേസമയം ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് റാങ്കിറെഡ്ഡി-അശ്വിനി പൊന്നപ്പ സഖ്യം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. മറ്റൊരു മത്സരത്തില്‍ പ്രണവ് ചോപ്ര-സിക്കി റെഡ്ഡി സഖ്യവും ക്വാര്‍ട്ടറിലെത്തി. ബാഡ്മിന്റണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ കിദംബി ശ്രീകാന്ത് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ശ്രീലങ്കയുടെ നിലുക കരുണാ രത്‌നെയെയാണ് തോല്‍പ്പിച്ചത്. വനിതാ വിഭാഗം സിംഗിള്‍സില്‍ പി വി സിന്ധുവും ക്വാര്‍ട്ടറിലെത്തി. ഓസീസ് താരം ചെന്‍ സുവാനെയാണ് സിന്ധു തോല്‍പ്പിച്ചത്.Kerala

Gulf


National

International