തുടര്‍ച്ചയായി റണ്ണൗട്ട്; പുലിവാല് പിടിച്ച് ഓസീസ് താരം



timely news image

റണ്ണൗട്ടിലൂടെ ഔട്ടാകാന്‍ ഒരു ബാറ്റ്‌സ്മാനും ആഗ്രഹിക്കില്ല. ചിലപ്പോള്‍ നല്ല ആത്മവിശ്വാസത്തോടെ കളിച്ചു മുന്നേറുമ്പോഴാകും റണ്ണൗട്ടാകുന്നത്. അത്തരമൊരു അവസ്ഥയിലാണ് രാജസ്ഥാന്‍ റോയല്‍സിലെ ഓസീസ് താരം ഡാസി ഷോട്ട്. ഐപിഎല്ലില്‍ ആദ്യമായി കളിക്കാനെത്തിയ താരമാണ് ഡാസി. തുടര്‍ച്ചയായ രണ്ട് മത്സരത്തിലും റണ്ണൗട്ടിലൂടെയാണ് താരം പുറത്തായത്. ആദ്യമായി കളിക്കാനെത്തി കളിച്ച രണ്ട് മത്സരങ്ങളിലും റണ്ണൗട്ടായതില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് രാജസ്ഥാന്റെ ഓപ്പണര്‍ കൂടിയായ ഡാസി ഷോട്ട്. ഡല്‍ഹിക്കെതിരെ നടന്ന മത്സരത്തില്‍ നായകന്‍ അജിങ്ക രഹാനയുമായുള്ള ആശയക്കുഴപ്പമാണ് ഡാസി റണ്ണൗട്ടാകാന്‍ കാരണമായത്. മത്സരത്തിലെ ആദ്യ ഓവറിലാണ് സംഭവം. ഷഹബാസ് നദീമിന്റെ പന്ത് മിഡ് ഓഫിലേക്ക് അടിച്ചകയറ്റിയ താരം ഒരു റണ്‍ ഓടിയെടുത്തു. എന്നാല്‍ രണ്ടാം റണ്‍സിനായി ഓടാന്‍ രഹാനെ നിര്‍ബന്ധിച്ചതോടെ ഡാസി ഷോട്ട് മടിച്ച് മടിച്ചാണ് ഓടിയത്. പക്ഷെ ഡല്‍ഹി താരം വിജയ് ശങ്കറിന്റെ തകര്‍പ്പന്‍ ത്രോയില്‍ വിക്കറ്റ് തെറിച്ചപ്പോള്‍ ഷോട്ട് ക്രീസിലെത്തിയിരുന്നില്ല. ഒരു ഫോറിന്റെ അകമ്പടിയോടെ മൂന്ന് പന്തില്‍ ആറ് റണ്‍സായിരുന്നു ആകെ സമ്പാദിച്ചത്. ആദ്യ കളിയിലും ഷോട്ട് റണ്ണൗട്ടിലാണ് പുറത്തായത്. ഒഴിവാക്കാവുന്ന വിക്കറ്റിനായി മെനക്കെട്ടോടിയാണ് പഞ്ചാബിനെതിരായ മത്സരത്തില്‍ ഷോട്ടിന്റെ വിക്കറ്റ് തെറിച്ചത്. അതും സണ്‍റൈസേഴേസ് നായകന്‍ കെയ്ന്‍ വില്യംസണിന്റെ കിടുക്കന്‍ ത്രോയില്‍. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ റണ്ണൗട്ടായ താരത്തെ നോക്കി ഓസീസ് താരം മാക്‌സ് വെല്‍ ചിരിച്ചിരുന്നു. കമന്റേന്ററര്‍മാരും ഷോട്ടിന്റെ പുറത്താകല്‍ ആഘോഷിച്ചു. 20 ലക്ഷം രൂപ മാത്രം അടിസ്ഥാന വില നിശ്ചയിച്ചിരുന്ന ഡാസി ഷോട്ടിനെ 4 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. ബിഗ് ബാഷിലെ തകര്‍പ്പന്‍ പ്രകടനമാണ് ഷോട്ടിനെ വിലയേറിയ താരമാക്കിയത്. മഴ മുടക്കിയ മത്സരത്തില്‍ രാജസ്ഥാന്‍ 10 റണ്‍സിന് വിജയിച്ചിരുന്നു.



Kerala

Gulf


National

International