ഏഷ്യാ കപ്പ് പോരാട്ടത്തില്‍ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍timely news image

പതിനാലാമത് ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ വേദിയും തീയതികളും പ്രഖ്യാപിച്ചു. ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 18 മുതല്‍ 30 വരെ യുഎഇയിലാണ് നടക്കുന്നത്. മത്സരത്തില്‍ ആദ്യം ഗ്രൂപ്പ്, സ്റ്റേജ് മത്സരങ്ങളും പിന്നീട് സൂപ്പര്‍ ഫോര്‍ റൗണ്ട് മത്സരങ്ങളും പിന്നീട് ഫൈനലും വരുന്ന രീതിയിലാണ് മത്സരക്രമം. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും പാകിസ്താനും ഒരുമിച്ചായതിനാല്‍ ആരാധകര്‍ക്ക് ഇത്തവണത്തെ ഏഷ്യാകപ്പ് പോരാട്ടം ആവേശമാകുമെന്ന കാര്യം ഉറപ്പാണ്. സെപ്റ്റംബര്‍ 21നാണ് ഇരുവരും തമ്മിലുള്ള മത്സരം. ടൂര്‍ണമെന്റ് നേരത്തെ ഇന്ത്യയില്‍ നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണം പിന്നീട് യുഎഇയിലേക്ക് മാറ്റുകയായിരുന്നു. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവയാണ് മറ്റ് ടീമുകള്‍. കൂടാതെ ക്വാളിഫയര്‍ റൗണ്ട് ജയിച്ചെത്തുന്ന ഒരു ടീമും കൂടി മത്സരിക്കും. ഏകദിന ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ്. ദുബൈയിലും അബുദാബിയിലുമാണ് മത്സരങ്ങള്‍ നടക്കുക. ഗ്രൂപ്പ് എയില്‍ ഇന്ത്യയ്ക്കും, പാകിസ്താനും പുറമേ യോഗ്യതാ റൗണ്ട് ജയിച്ചെത്തുന്ന ടീമും മത്സരിക്കുമ്പോള്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവരാണ് ബി ഗ്രൂപ്പില്‍ ഏറ്റുമുട്ടുക. രണ്ട് ഗ്രൂപ്പുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്ന രണ്ട് ടീമുകള്‍ വീതമാണ് സൂപ്പര്‍ ഫോര്‍ റൗണ്ടില്‍ മത്സരിക്കുക. സൂപ്പര്‍ ഫോര്‍ റൗണ്ടില്‍ നാല് ടീമുകളും പരസ്പരം ഏറ്റുമുട്ടുകയും അതില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന രണ്ട് ടീമുകള്‍ കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുകയും ചെയ്യുംKerala

Gulf


National

International