ചെന്നൈയുടെ സൂപ്പര്‍ താരത്തിന് പരിക്ക്; അടുത്ത രണ്ട് മത്സരങ്ങള്‍ നഷ്ടമാകുംtimely news image

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മികച്ച നിലയിലാണ് മുന്നേറുന്നത്. ഹോം മത്സരങ്ങളുടെ വേദി ചെന്നൈയില്‍ നിന്ന് മാറ്റിയെങ്കിലും ഒട്ടും ആവേശം ചോരാതെയാണ് ധോണിയുടെ ടീം മത്സരങ്ങള്‍ക്കായി തയ്യാറെടുക്കുന്നത്. അതിനിടെയാണ് ആരാധകരെ അല്‍പ്പം നിരാശരാക്കുന്ന വാര്‍ത്ത എത്തുന്നത്. ചെന്നൈയുടെ സൂപ്പര്‍ താരം സുരേഷ് റെയ്‌ന പരിക്കിനെ തുടര്‍ന്ന് അടുത്ത രണ്ട് ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കും. ഏപ്രില്‍ 15നാണ് ചെന്നൈയുടെ അടുത്ത മത്സരം. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെയാണ് ചെന്നൈ നേരിടുക. ഏപ്രില്‍ 20നു രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മത്സരത്തിലും റെയ്‌ന കളിക്കില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലാണ് റെയ്‌നയ്ക്ക് പരിക്കേറ്റത്. നേരത്തെ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ നിന്ന് പരിക്കിനെ തുടര്‍ന്ന് മറ്റൊരു താരമായ കേഥാര്‍ ജാഥവ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. എന്നാല്‍ റെയ്‌ന രണ്ട് മത്സരങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുമെന്നത് ടീമിനെ സംബന്ധിച്ച് ആശ്വാസമായ കാര്യമാണ്. ചെന്നൈയ്ക്ക് വേണ്ടി തുടര്‍ച്ചയായി 158 മത്സരങ്ങളാണ് സുരേഷ് റെയ്‌ന കളിച്ചത്.Kerala

Gulf


National

International