വെള്ളം എവിടെയെല്ലാമുണ്ടോ അതെല്ലാം കുടിക്കാന്‍ കഴിയുംവിധം ശുദ്ധമാക്കുകയാവണം ലക്ഷ്യം: പിണറായിtimely news image

കാസര്‍കോട്: സംസ്ഥാനത്തെ മുഴുവന്‍ ജലസ്രോതസ്സുകളും ശുദ്ധീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കയ്യെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരും പറയും ‘തിളപ്പിച്ചാറ്റിയ വെള്ളമേ കുടിക്കാവൂ’ എന്ന്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല. നാട്ടില്‍ ലഭ്യമാവുന്ന വെള്ളം അശുദ്ധമായതു കൊണ്ടാണ് ഇത്തരത്തില്‍ തിളപ്പിച്ചാറ്റി കുടിക്കേണ്ടി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തു വെള്ളം എവിടെയെല്ലാമുണ്ടോ അതെല്ലാം കുടിക്കാന്‍ കഴിയുന്ന വിധം ശുദ്ധമാക്കുകയാവണം ലക്ഷ്യം. ചിലയിടത്തെ വെള്ളം കുടിച്ചാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഈ വെള്ളം ശുദ്ധമാക്കി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. ഇതിനു തദ്ദേശസ്ഥാപനങ്ങള്‍ കൂടി മനസ്സുവയ്ക്കണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.Kerala

Gulf


National

International