മധ്യപ്രദേശില്‍ കര്‍ഷകന്‍ വലിച്ചെറിഞ്ഞത് 100 പെട്ടി തക്കാളിtimely news image

ഭോപ്പാല്‍: മധ്യപ്രദേശില്‍ കര്‍ഷകന്‍ നൂറ് പെട്ടി തക്കാളി വലിച്ചെറിഞ്ഞു. അമോണ്‍ സ്വദേശിയായ 26കാരനായ പപ്പു എന്ന കര്‍ഷകനാണ് തക്കാളി വഴിയില്‍ കളഞ്ഞത്.നഷ്ടം വന്നതിനെ തുടര്‍ന്നാണ് തക്കാളി വലിച്ചെറിഞ്ഞത്. ഒരു പെട്ടിക്ക് 40 രൂപ മാത്രമാണ് പച്ചക്കറി ചന്തയില്‍ തക്കാളിക്ക് വില പറഞ്ഞത്. അങ്ങനെ ആകെ 4000 രൂപയാണ് ലഭിക്കുക. ഇതില്‍ 3320 രൂപ ചെലവിനത്തിലേക്ക് ഉള്‍പ്പെടുത്തിയപ്പോള്‍ പപ്പുവിന് ആകെ ലഭിച്ച ലാഭം 680 രൂപയായിരുന്നു. മോട്ടോര്‍ വാടക 2500, തൊഴിലാളികള്‍ക്ക് 500, വ്യാപാരികള്‍ക്ക് 320 എന്നിവ മൊത്തവില്‍പ്പനയില്‍ നിന്ന് കുറച്ചു. ഇതോടെ ലാഭമില്ലെന്ന് മനസിലായപ്പോഴാണ് അത് വലിച്ചെറിയാന്‍ പപ്പു നിര്‍ബന്ധിതനായത്. പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ച പപ്പു അതിന് ശേഷം പിതാവിനെ കൃഷിയില്‍ സഹായിക്കാന്‍ തുടങ്ങുകയായിരുന്നു. പപ്പുവിന്റെ കഠിനാധ്വാനത്തെ തുടര്‍ന്ന് 4 ഏക്കര്‍ സ്ഥലത്താണ് കൃഷിയില്‍ മികച്ച വിളവെടുപ്പ് നടത്തിയത്. കര്‍ഷക സൗഹൃദ പദ്ധതികളുണ്ടെന്ന് പറയുമ്പോഴും പപ്പുവിനെ പോലെ നിരവധി കര്‍ഷകരാണ് ഇത്തരം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത്. അമോണ്‍ ഗ്രാമത്തിലെ ബ്രിജേഷ് കുമാര്‍ എന്ന കര്‍ഷകന്‍ ആറ് ലക്ഷം ലോണ്‍ എടുത്താണ് കൃഷി നടത്തിയത്. എന്നാല്‍ ഉല്‍പ്പാദിപ്പിച്ച തക്കാളിക്ക് നല്ല വില കിട്ടാത്തതിനെ തുടര്‍ന്ന് തക്കാളി നശിപ്പിച്ച് കളയേണ്ടി വന്നു. കടക്കാരുടെ ശല്യം സഹിക്കാതായപ്പോള്‍ ആത്മഹത്യയല്ലാതെ ബ്രിജേഷിന് വേറെ മാര്‍ഗങ്ങള്‍ ഇല്ലായിരുന്നു. കേടുപാടുകള്‍ സംഭവിക്കാതെ സൂക്ഷിക്കാനുള്ള ഒരു തണുത്ത സംഭരണശാല ഇല്ലാത്തത് കര്‍ഷകര്‍ക്ക് തിരിച്ചടിയാണെന്നാണ് ആരോപണം. സര്‍ക്കാരിന് മുന്നില്‍ പല തവണ അപേക്ഷ സമര്‍പ്പിച്ചിട്ടും ഫലമുണ്ടായില്ലെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു.Kerala

Gulf


National

International