ലോക്കപ്പുള്ള എല്ലാ സ്റ്റേഷനുകളിലും സിസിടിവി കാമറകള്‍ നിര്‍ബന്ധം; ഡിജിപിയുടെ ഉത്തരവ് പുറത്തിറങ്ങിtimely news image

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്കപ്പുകള്‍ ഉള്ള എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കാന്‍ ഡിജിപിയുടെ ഉത്തരവ്. രണ്ട് ദിവസത്തിനുള്ളില്‍ നടപടി വേണമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. 471 സ്റ്റേഷനുകളിലാണ് സിസിടിവി സ്ഥാപിക്കുന്നത്.  കാമറ സ്ഥാപിച്ച ശേഷം പണത്തിനായി ബില്ലുകൾ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ എസ്പിക്ക് കൈമാറണമെന്നും ബെഹ്‌റ പറഞ്ഞു. അതാത് സ്റ്റേഷനിലെ കമ്പ്യൂട്ടറുമായി സിസിടിവി ബന്ധിപ്പിക്കണം. എല്ലാ ആഴ്ചയിലും ഹാർഡ് ഡിസ്കി ലെ ദൃശ്യങ്ങൾ ഡിവിഡിയിലേക്ക് മാറ്റണം എന്നും ഉത്തരവില്‍ പറയുന്നു. വരാപ്പുഴ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്.പൊലീസിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പൊലീസിനെ മനുഷ്യാവകാശ കമ്മീഷന്‍  രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സംസ്ഥാനത്ത് ‘ജനമൈത്രി’ പൊലീസ് അല്ല ‘ജനശത്രു’ പൊലീസാണ് ഉള്ളതെന്നും തോന്നുംപോലെയാണ് ആള്‍ക്കാരെ അറസ്റ്റ് ചെയ്യുന്നതെന്നും മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞിരുന്നു ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പൊലീസുകാര്‍ക്കെതിരെ നടപടിക്കും മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.  ഒരു മാസത്തിനകം നടപടി റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിക്കും, ആഭ്യന്തര സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കി. 1129 പൊലീസുകാരാണ് ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍.  Kerala

Gulf


National

International