ഡോക്ടര്‍മാരുടെ സമരം നേരിടാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. കെജിഎംഒഎ നേതാക്കള്‍ക്ക് സ്ഥലം മാറ്റം; സര്‍ക്കാര്‍ സമീപനം ജനാതിപധ്യ വിരുദ്ധമെന്ന് കെജിഎംഒഎtimely news image

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരം നേരിടാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. കെജിഎംഒഎ നേതാക്കളെ സ്ഥലം മാറ്റി. സംസ്ഥാന പ്രസിഡന്റ് ഡോ എ.കെ റൗഫ്, സെക്രട്ടറി ഡോ ജിയേഷ് എന്നിവരെയാണ് സ്ഥലംമാറ്റിയത്. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് നടപടി. കൂടുതല്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. എന്നാല്‍ ഡോക്ടര്‍മാരെ സ്ഥലം മാറ്റിയെന്ന വാര്‍ത്ത ആരോഗ്യമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. ഡോക്ടര്‍മാരുടെ സമരത്തിനോടുള്ള സര്‍ക്കാര്‍ സമീപനം ജനാതിപധ്യ വിരുദ്ധമെന്ന് കെജിഎംഒഎ അറിയിച്ചു. ഡോക്ടര്‍മാരുടെ പ്രശ്‌നം എന്തെന്ന് മനസിലാക്കാനുള്ള ശ്രമം പോലുമുണ്ടായില്ല. ചര്‍ച്ചയ്ക്ക് വിളിക്കാത്തത് സര്‍ക്കാരിന്റെ അഹങ്കാരമെന്നും കെജിഎംഒഎ. സര്‍ക്കാര്‍ സമരത്തിലേക്ക് തള്ളി വിടരുതെന്ന് കെജിഎംഒഎ പറഞ്ഞു. ഡോക്ടര്‍മാരുടെ സമരം ശക്തമായി നേരിടാന്‍ മന്ത്രിസഭായോഗത്തില്‍ ധാരണയായിരുന്നു. സമരം ചെയ്യുന്ന ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് വിളിക്കേണ്ടെന്നും സമരം നിര്‍ത്തി വന്നാല്‍ മാത്രം ചര്‍ച്ചയെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഡോക്ടര്‍മാരുടെ മുന്നില്‍ കീഴടങ്ങാനില്ല. നോട്ടീസ് നല്‍കാതെ സമരത്തെ സമരമായി അംഗീകരിക്കാനാവില്ല. ഇത് ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ്.തല്‍ക്കാലം എസ്മ പ്രയോഗിക്കേണ്ടെന്നും മന്ത്രിസഭായോഗത്തില്‍ തീരുമാനമായിരുന്നു. രോഗികളെ വലച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം നാലാംദിനത്തിലേക്ക് കടന്നിരിക്കുകയാണ്. സ്‌പെഷ്യാലിറ്റി ഒപികള്‍ പൂര്‍ണമായും മുടങ്ങി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വെള്ളിയാഴ്ച മുതല്‍ അടഞ്ഞുകിടക്കുകയാണ്. കരാര്‍ ഡോക്ടര്‍മാരേയും മെഡിക്കല്‍ വിദ്യാര്‍ഥികളേയും നിയോഗിച്ചുള്ള ജനറല്‍ ഒപികള്‍ ജില്ലാ ജനറല്‍ ആശുപത്രികളില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ആ​​വ​​ശ്യ​​മാ​​യ ഡോ​​ക്ട​​ർ​​മാ​​രെ​​യും ജീ​​വ​​ന​​ക്കാ​രെ​​യും നി​​യ​​മി​​ക്കാ​​തെ കു​​ടും​​ബാ​​രോ​​ഗ്യ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ സാ​​യാ​​ഹ്ന ഒ​​പി​​ക​​ൾ തു​​ട​​ങ്ങി​​യ​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചു ജോ​​ലി​​യി​​ൽ നി​​ന്നു വി​​ട്ടു​​നി​​ന്ന പാ​​ല​​ക്കാ​​ട് കു​​മ​​രം​​പു​​ത്തൂ​​ർ കു​​ടും​​ബാ​​രോ​​ഗ്യ​​കേ​​ന്ദ്ര​​ത്തി​​ലെ ഡോ. ​​ല​​തി​​ക​​യെ സ​​സ്പെ​​ൻ​​ഡ് ചെ​​യ്യു​​ക​​യും ര​​ണ്ടു ഡോ​​ക്ട​​ർ​​മാ​​ർ​​ക്ക് നോ​​ട്ടീ​​സ് ന​​ൽ​​കു​​ക​​യും ചെയ്തതിനെ തുടര്‍ന്നാണ് സമരം പ്രഖ്യാപിച്ചത്.Kerala

Gulf


National

International