കഴിവുകുറഞ്ഞ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് രാജ്യത്തിന് ദോഷം ചെയ്യും; സംവരണത്തിനെതിരെ ബിജെപി എംപിtimely news image

ഭോപ്പാല്‍: സംവരണ സംവിധാനം മിക്കപ്പോഴും ജനങ്ങളുടെയോ രാജ്യത്തിന്റെയോ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്ന് മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി എംപി ഗോപാല്‍ ഭാര്‍ഗവ്. സംവരണത്തിന്റെ പേരില്‍ അര്‍ഹതപ്പെട്ടവര്‍ തഴയപ്പെടുകയാണ്. കോളെജുകളില്‍ ജോലിക്കോ അഡ്മിഷന്‍ നേടുന്നതിനോ അര്‍ഹതയുള്ളവരുടെ അവസരങ്ങളാണ് അക്കാദമിക് കഴിവ് കുറഞ്ഞവര്‍ സംവരണത്തിന്റെ പേരില്‍ നേടുന്നത്. ഈ പ്രവണത രാജ്യത്തിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും ഭാര്‍ഗവ് പറഞ്ഞു. ”90 ശതമാനം മാര്‍ക്ക് നേടിയ ഒരാളെ മറികടന്ന് 40 ശതമാനം മാര്‍ക്ക് നേടിയ ആള്‍ ഉദ്യോഗത്തിനോ മറ്റോ യോഗ്യത നേടുകയാണെങ്കില്‍ അത്തരം പ്രവൃത്തി രാജ്യത്തിന് ദോഷകരമാകും”,എംപി ഗോപാല്‍ ഭാര്‍ഗവ് വ്യക്തമാക്കി. സംഭവം വിവാദമായതോടെ തന്റെ വാക്കുകള്‍ വളച്ചൊടിച്ചതായി എംപി ആരോപിച്ചു. ”എന്റെ വാക്കുകള്‍ വളച്ചൊടിച്ചു. ഭരണഘടനപ്രകാരമുള്ള സംവരണത്തെ ഞാന്‍ ബഹുമാനിക്കുന്നു”, ഭാര്‍ഗവ് വിശദീകരിച്ചു. വിദ്യാഭ്യാസ മേഖലയിലോ സര്‍ക്കാര്‍ ജോലികളിലോ ഉള്ള സംവരണം അവസാനിപ്പിക്കാനുള്ള അധികാരം ആരും ഏറ്റെടുത്തിട്ടില്ലെന്ന് നേരത്തെ ബിജെപി മുഖ്യമന്ത്രി നിതീഷ് കുമാര്‍ അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ചുള്ള ചടങ്ങില്‍ പറഞ്ഞിരുന്നു. ജുഡീഷ്യറി സംവിധാനത്തില്‍ എസ് സി, എസ്ടി വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ പ്രാതിനിധ്യത്തിലുള്ള കുറവിനെ കുറിച്ച് ലോക് ജന്‍ശക്തി പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ രാംവിലാസ് പാസ്വാന്‍ പറഞ്ഞു. സംവരണ വ്യവസ്ഥ നിര്‍ത്തലാക്കുന്നതിനെ കുറിച്ച് ആരും ചിന്തിക്കാന്‍ പോലും ധൈര്യപ്പെടില്ലെന്ന് മറ്റൊരു കേന്ദ്രമന്ത്രിയായ ഉപേന്ദ്രകുമാര്‍ പറഞ്ഞു.Kerala

Gulf


National

International