തലചായ്ക്കാനുള്ള ഇടം കത്തിനശിച്ചു; ഡല്‍ഹിയില്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് സഹായവുമായെത്തിയത് നാട്ടുകാര്‍timely news image

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കുടിലുകള്‍ കത്തിനശിച്ചതോടെ എല്ലാം നഷ്ടപ്പെട്ട റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് പ്രദേശവാസികളുടെ സഹായഹസ്തം. കാളിന്ദി കുഞ്ച് മെട്രോ സ്‌റ്റേഷന് സമീപമുള്ള റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ക്യാമ്പില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു വന്‍തീപിടത്തമുണ്ടായത്. തല ചായ്ക്കാനുണ്ടായിരുന്ന ഇടം പോലും നഷ്ടപ്പെട്ട റോഹിങ്ക്യന്‍ അഭയാര്‍ഥികളെ സഹായിക്കാന്‍ പ്രദേശവാസികളും എന്‍ജിഒയും പൊലീസും മുന്നോട്ട് വരികയായിരുന്നു. കിടക്കാനും ഭക്ഷണത്തിനും മറ്റുമുള്ള സഹായങ്ങള്‍ ഇവര്‍ നല്‍കി. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ജയ്റ്റ്പൂരില്‍ തീപിടിത്തമുണ്ടായത്. ”തീപിടിത്തത്തില്‍ എല്ലാം നശിച്ചുപോയി. ഇവിടത്തെ നാട്ടുകാരും പൊലീസുകാരും ഭക്ഷണവും വസ്ത്രവും നല്‍കി ഞങ്ങളെ സഹായിക്കുകയായിരുന്നു”, ഒരു റോഹിങ്ക്യന്‍ പറഞ്ഞു. റോഹിങ്ക്യകള്‍ക്കുള്ള താമസസ്ഥലം ശരിയാക്കുന്നത് വരെ താല്‍ക്കാലികമായി കൂടാരം കെട്ടിനല്‍കുകയും അതിന് കൊതുകുവലകളുടെ സംരക്ഷണം നല്‍കുകയും ചെയ്തു. തീപിടിത്തത്തില്‍ നശിച്ച 44 കൂടാരങ്ങളിലായി 228 റോഹിങ്ക്യന്‍ മുസ്ലീംങ്ങളാണ് താമസിച്ചിരുന്നത്. 12 ഫയര്‍ഫോഴ്‌സ് സംഘങ്ങളെത്തിയാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.Kerala

Gulf


National

International