ഒഡീഷയില്‍ ചരക്ക് ട്രെയിന്‍ ഇടിച്ച് നാല് ആനകള്‍ ചരിഞ്ഞുtimely news image

ജാര്‍സുഗിഡ: ഒഡീഷയില്‍  ചരക്ക് ട്രെയിന്‍ ഇടിച്ച് നാല് ആനകള്‍ ചരിഞ്ഞു. ഇന്ന് പുലര്‍ച്ചെ ജാര്‍സുഗിഡ ജില്ലയിലെ ടെലിദിഹി ഗ്രാമത്തിന് സമീപമുള്ള റെയില്‍വേ ട്രാക്കിലാണ് സംഭവം. ടെലിദിഹി ഗ്രാമത്തിലെ റെയില്‍വേ ക്രോസിങ്ങിനടുത്തുള്ള ഇരട്ട ക്രോസിങ്ങില്‍ വെച്ചായിരുന്നു അപകടം.  ഒരു കുട്ടിയാനയും ചരിഞ്ഞവയില്‍ ഉള്‍പ്പെടുന്നു. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം ഏതാനും മണിക്കൂറുകള്‍ തടസപ്പെട്ടു. വനപാലകര്‍ എത്തി മൃതദേഹങ്ങള്‍ ക്രെയിനുകള്‍ ഉപയോഗിച്ച് നീക്കം ചെയ്യാന്‍ ശ്രമിക്കുകയാണ്. ഒരു ട്രാക്കില്‍ നിന്ന് ആനകളെ നീക്കം ചെയ്തുകഴിഞ്ഞു.Kerala

Gulf


National

International