സഞ്ജു സാംസണ്‍ അടുത്ത സൂപ്പര്‍സ്റ്റാര്‍; വാനോളം പുകഴ്ത്തി ഇതിഹാസ താരംtimely news image

ക്രിക്കറ്റിലെ പ്രതിഭാശാലിയായ താരമാണ് മലയാളികളുടെ അഭിമാനമായ സഞ്ജു സാംസണ്‍. കഴിഞ്ഞ നാലു വര്‍ഷമായി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി തിളങ്ങുകയാണ് സഞ്ജു. 2013ല്‍ അരങ്ങേറ്റം നടത്തിയത് മുതല്‍ ഐപിഎല്ലില്‍ മിന്നും പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. കഴിഞ്ഞ ദിവസം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയവും സഞ്ജുവിന്റെ പ്രതിഭയ്ക്ക് സാക്ഷിയായി. 45 ബോളില്‍ നിന്ന് 10 സിക്‌സറുകളും ഏഴ് ഫോറുകളുമടക്കം 92 റണ്‍സെടുത്ത സഞ്ജു തന്റെ ബാറ്റിങ് ക്രാഫ്റ്റ് വീണ്ടും തെളിയിച്ച് എതിര്‍ താരങ്ങളുടെയും ആരാധകരുടെയും ക്രിക്കറ്റ് പണ്ഡിതന്മാരുടെയും പ്രശംസയേറ്റുവാങ്ങിയാണ് കളം വിട്ടത്. അതോടെ ഐപിഎല്ലിലെ ഏറ്റവുമധികം സിക്‌സുകളടിച്ചവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി സഞ്ജു സാംസണ്‍. കൊല്‍ക്കത്തയുടെ കരീബിയന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രേ റസ്സലാണ് 13 സിക്‌സുകളുമായി പട്ടികയില്‍ മുന്നില്‍. മികച്ച കളി കണ്ടാല്‍ ഒരു മടിയും കൂടാതെ കളിക്കാരെ പ്രശംസിക്കാറുള്ള കൊഹ്‌ലി സഞ്ജുവിനെയും പ്രശംസിച്ചു. വളരെ പ്രതിഭയുള്ള കളിക്കാരനാണ് സഞ്ജു. ഐപിഎല്ലില്‍ അത് അദ്ദേഹം എപ്പോഴും തെളിയിച്ചിട്ടുള്ളതാണ്. വളരെ ലളിതമായ കളി കൈകാര്യം ചെയ്യുന്നതില്‍ സഞ്ജുവിന് പ്രത്യേക മിടുക്കാണ്. ക്രീസില്‍ മികവ് പുലര്‍ത്തുന്നതോടൊപ്പം ബാലന്‍സ് ചെയ്യാനും സഞ്ജു ശ്രദ്ധിക്കുന്നു. മികച്ച രീതിയില്‍ ബാറ്റിങ്ങിന് തുടക്കം കുറിച്ച സഞ്ജു ബെംഗളൂരു ബോളര്‍മാരുടെ മികച്ച ബോളുകള്‍ പോലും വിസ്മയ പ്രകടനത്തിലൂടെ അക്കരെ കടത്തി. മനോഹരമായ ഇന്നിങ്‌സാണ് സഞ്ജു കാഴ്ചവെച്ചത്. 45 പന്തില്‍ നിന്നായിരുന്നു സഞ്ജുവിന്റെ വെടിക്കെട്ട്. ഇതില്‍ ആള്‍ക്കൂട്ടത്തിലേക്കെത്തിയത് എണ്ണം പറഞ്ഞ പത്ത് സിക്‌സറുകള്‍. ബൗണ്ടറി റോപ് തൊട്ടത് രണ്ടെണ്ണവും. അര്‍ദ്ധ സെഞ്ച്വറിക്ക് ശേഷമാണ് സഞ്ജു ടോപ് ഗിയറിലായത്. ഉമേഷ് യാദവും ക്രിസ് വോക്‌സും അടങ്ങിയ ബാംഗ്ലൂരിന്റെ പേസ് പട സഞ്ജുവിന്റെ ബാറ്റിങ് ചൂടറിഞ്ഞു. മത്സരത്തിനു പിന്നാലെ കേരള താരത്തെ പ്രശംസിച്ച രംഗത്തെത്തിയ രാജസ്ഥാന്‍ റോയല്‍സ് പരിശീലകനും ഓസീസ് ഇതിഹാസ താരവുമായ ഷെയ്ന്‍ വോണ്‍ സഞ്ജുവിനെ അടുത്ത സൂപ്പര്‍ സ്റ്റാറെന്നാണ് വിശേഷിപ്പിച്ചത്. ‘സഞ്ജു സാംസണ്‍ അടുത്ത സൂപ്പര്‍ സ്റ്റാര്‍ ഇയാളായിരിക്കും. അവനെന്ത് ചെയ്യാന്‍ കഴിയുമെന്ന് ഈ ദിവസം തെളിയിച്ചിരിക്കുന്നു’ വോണ്‍ ട്വിറ്ററില്‍ കുറിച്ചു.Kerala

Gulf


National

International