ക്രിക്കറ്റിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണ് വിരാട് കൊഹ്‌ലിയെന്ന് വെസ്റ്റിന്‍ഡീസ് താരം



timely news image

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിനേയും വിരാട് കൊഹ്‌ലിയേയും പുകഴ്ത്തി വെസ്റ്റിന്‍ഡീസ് താരം. വെസ്റ്റീന്‍ഡീസ് ഓള്‍ റൗണ്ടര്‍ ഡ്വെയിന്‍ ബ്രാവോ ആണ് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്‌ലിയെ ഫുട്‌ബോളിലെ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമായി സാമ്യം ചെയ്തത്. എന്റെ ഇളയ സഹോദരന്‍ ഡാരനോടൊപ്പമാണ് വിരാട് അണ്ടര്‍ 19 ക്രിക്കറ്റ് കളിച്ചത്. ഞാന്‍ എപ്പോഴും എന്റെ അനുജനോട് പറയാറുണ്ട് വിരാടിനെ കണ്ടു പഠിക്കണമെന്ന്, ബ്രാവോ പറയുന്നു. എന്റെ സഹോദരനുമായി ബാറ്റിംഗിനെ കുറിച്ചും ക്രിക്കറ്റിനെ കുറിച്ചും സംസാരിക്കണമെന്ന് ഞാന്‍ വിരാടിനോട് പറഞ്ഞിട്ടുണ്ട്. ബ്രാവോ പറഞ്ഞു. വിരാടിനെ കാണുമ്പോള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പോലെയാണെന്ന് എനിക്ക് തോന്നുന്നു. ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ വിരാടിനെതിരെ കളിക്കുമ്പോഴും ഇന്ത്യയ്ക്ക് വേണ്ടിയോ ബാംഗ്ലൂരിന് വേണ്ടിയോ വിരാട് കളിക്കുന്നത് കാണുമ്പോഴുംഞാന്‍ അദ്ദേഹത്തിന്റെ കഴിവിനെ ആദരിക്കുന്നു. അദ്ദേഹത്തിന് മുമ്പില്‍ ഞാന്‍ നമിക്കുന്നു. എല്ലാ നേട്ടങ്ങളും വിരാട് എന്ന ക്രിക്കറ്റര്‍ അര്‍ഹിക്കുന്നു. ബ്രാവോ കൂട്ടിച്ചേര്‍ത്തു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടിയാണ് 34കാരനായ ബ്രാവോ കളിക്കുന്നത്. ടീമിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് ബ്രാവോ കൊഹ്‌ലിയെ പുകഴ്ത്തിയത്.



Kerala

Gulf


National

International