ചുമര്‍ചിത്ര കലാരംഗത്ത്‌ ദേവിക കെ വാര്യര്‍ ശ്രദ്ധേയയാകുന്നു.timely news image

തൊടുപുഴ : മുതലിയാര്‍മഠം മേച്ചേടത്ത്‌ ഉണ്ണിക്കണ്ണന്‍ വാര്യരുടെയും നിത്യ വാര്യരുടെയും മകളായ ദേവികയാണ്‌ മ്യൂറല്‍ ചിത്രകലയില്‍ പ്രാവീണ്യം തെളിയിച്ചത്‌. ചിത്രകല അഭ്യസിക്കാതെ തന്നെയാണ്‌ ദേവിക അത്യന്തം സങ്കീര്‍ണ്ണമായ ചുമര്‍ ചിത്രകല സ്വായത്തമാക്കിയത്‌. ചെറുപ്പത്തില്‍ തന്നെ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ വരച്ച്‌ അഭിരുചി തെളിയിക്കപ്പെട്ടിരുന്നുവെങ്കിലും തീഷ്‌ണമായ നിറങ്ങള്‍ ചാലിച്ച്‌ ദേവീദേവന്മാരുടെ ചിത്രങ്ങള്‍ രചിക്കാന്‍ ഏറെ ബുദ്ധിമുട്ടാണെന്ന്‌ ദേവിക പറഞ്ഞു. ഫ്രൂട്ടോമാന്‍ ഉത്‌പ്പന്നങ്ങളുടെ വിതരണ ഏജന്റായ അച്ഛന്‍ ഉണ്ണിക്കണ്ണന്‍ വാര്യരും ചെപ്പുകുളം സെന്റ്‌ തോമസ്‌ യു പി സ്‌കൂള്‍ അദ്ധ്യാപികയായ നിത്യ വാര്യരും 9-ാം ക്ലാസ്സുകാരിയായ സഹോദരി ഗോപികയും ദേവികയ്‌ക്ക്‌ സഹായത്തിനും പ്രോത്സാഹനത്തിനും ഒപ്പമുണ്ട്‌. ദേവികയുടെ പെയിന്റിംഗുകള്‍ കൊണ്ട്‌ വീടിന്റെ മുറികളൊക്കെ അലങ്കരിക്കപ്പെട്ടു കഴിഞ്ഞു. കോതമംഗലം പുതുപ്പാടിയിലെ എല്‍ദോ മാര്‍ ബസേലിയോസ്‌ കോളേജില്‍ ബി.എ ആനിമേഷന്‍ ആന്റ്‌ ഗ്രാഫിക്‌സ്‌ വിഭാഗത്തില്‍ പഠനത്തിനൊരുങ്ങുകയാണ്‌ ദേവിക കെ വാര്യര്‍. മുതലക്കോടം സെന്റ്‌ ജോര്‍ജ്‌ സ്‌കൂളില്‍ പ്ലസ്‌ ടു പഠനം പൂര്‍ത്തിയാക്കിയ ശേഷം ചിത്രകലയ്‌ക്കൊപ്പം പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും പങ്കെടുത്ത്‌ നിരവധി സമ്മാനങ്ങളും ദേവിക വാരിക്കൂട്ടിയിട്ടുണ്ട്‌.Kerala

Gulf


National

International