ചോയ്‌സ്‌ സാനിവെയേഴ്‌സ്‌ ആന്‍ഡ്‌ ഇലക്ട്രിക്കല്‍സിന്റെ രണ്ടാമത്‌ ഷോറൂം തൊടുപുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.timely news image

തൊടുപുഴ : ഈരാറ്റുപേട്ടയില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി പ്രവര്‍ത്തിച്ചു വരുന്ന ചോയ്‌സ്‌ സാനിവെയേഴ്‌സ്‌ ആന്‍ഡ്‌ ഇലക്ട്രിക്കല്‍സിന്റെ രണ്ടാമത്‌ ഷോറൂം തൊടുപുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പി.ജെ.ജോസഫ്‌ എം.എല്‍.എ. ഉദ്‌ഘാടനം നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍, വൈസ്‌ ചെയര്‌മാന്‍ റ്റി.കെ. സുധാകരന്‍നായര്‍, വാര്‍ഡ്‌ കൗണ്‍സിലര്‍ ലൂസി ജോസഫ്‌, മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ കെ.കെ.നാവൂര്‍കനി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സാനിറ്ററി ബ്രാന്‍ഡായ സെറാ സ്റ്റൈല്‍ ഗാലറിയും പ്രീമിയം കളക്ഷന്‍ സെനറ്ററും സെറാ ജനറല്‍ മാനേജര്‍ എന്‍.ജയദീപും സീനിയര്‍ മാനേജര്‍ സെയില്‍സ്‌ കെ.കെ. വിജയനും ചേര്‍ന്ന്‌ ഉദ്‌ഘാടനം ചെയ്‌തു. തൊടുപുഴ കോതായിക്കുന്ന്‌ ബൈപാസ്സ്‌ റോഡില്‍ പ്രൈവറ്റ്‌ ബസ്‌ സ്റ്റാന്‍ഡിന്‌ സമീപം ക്രിസ്റ്റല്‍ ആര്‍ക്കേഡിലാണ്‌ ചോയ്‌സ്‌ സാനിവെയേഴ്‌സ്‌ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്‌. ആദ്യവില്‍പ്പന മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാറും മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ കെ.കെ.നാവൂര്‍കനിയും ചേര്‍ന്ന്‌ നിര്‍വഹിച്ചു. ബില്‍ഡറായ മനോജ്‌ ആദ്യ വില്‍പ്പന ഏറ്റുവാങ്ങി.Kerala

Gulf


National

International