മികച്ച സഹകരണബാങ്കിനുള്ള പുരസ്‌കാരം തെക്കുംഭാഗം സര്‍വ്വീസ് സഹകരണബാങ്കിന്timely news image

കോ ഓപ്പറേറ്റീവ് ഔട്ട്‌ലുക്ക് സഹകാരി ഫെസ്റ്റിനോടനുബന്ധിച്ച് ഇടുക്കിജില്ലയിലെ മികച്ച സഹകരണബാങ്കിനുള്ള പുരസ്‌കാരം തെക്കുംഭാഗം സര്‍വ്വീസ് സഹകരണബാങ്കിന് ലഭിച്ചു. കൊച്ചി മെര്‍മെയ്ഡ് ഹോട്ടലില്‍ നടന്ന സമ്മേളനത്തില്‍ സാഹിത്യകാരന്‍ സേതുവിന്റെ സാന്നിദ്ധ്യത്തില്‍ തിരുവന്തപുരം മണ്‍വിള സഹകരണ ട്രെയിനിംഗ് കോളേജ് ഡയറക്ടര്‍ ബി.പി. പിള്ളയില്‍ നിന്നും ബാങ്ക് പ്രസിഡന്റ് ടോമി കാവാലം, വൈസ് പ്രസിഡന്റ് ഷമ്മി ഈപ്പച്ചന്‍, സെക്രട്ടറി ഇന്‍ ചാര്‍ജ് വി.റ്റി.ബൈജു, ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.    Kerala

Gulf


National

International