ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതിന്റെ യഥാര്‍ത്ഥ കാരണം തുറന്നുപറഞ്ഞ് ഗൗതം ഗംഭീര്‍timely news image

ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ നായകസ്ഥാനം ഗൗതം ഗംഭീര്‍ രാജിവെച്ച വാര്‍ത്ത ക്രിക്കറ്റ് ആരാധകര്‍ക്ക് വന്‍ തിരിച്ചടിയാണ് നല്‍കിയത്. ടീം തുടര്‍ച്ചയായി തോല്‍ക്കുന്നതിനെ തുടര്‍ന്നായിരുന്നു ഗംഭീര്‍ രാജിവെച്ചത്. ‘ഈ തീരുമാനം എന്റേതാണ്. അനുയോജ്യമായ സമയം ഇപ്പോഴാണ് എന്നെനിക്ക് തോന്നുന്നു. സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ എനിക്ക് പറ്റുന്നില്ല.’ ഗംഭീര്‍ പറഞ്ഞു. ഈ കപ്പലിന്റെ കപ്പിത്താന്‍ എന്ന നിലയില്‍ എനിക്കാണ് എല്ലാ ഉത്തരവാദിത്വവും, താരം വ്യക്തമാക്കി. എന്നാല്‍ ഡല്‍ഹിക്ക് ഇനിയും പ്രതീക്ഷയുണ്ടെന്നും തിരിച്ചുവരുമെന്നും ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു. ‘ഞാന്‍ മുന്നില്‍ നിന്ന് നയിക്കാനില്ലന്നേയുള്ളൂ,ഡല്‍ഹിക്കായി ഏറ്റവും അവസാനം വരെ നിലകൊള്ളുന്ന താരം ഞാനായിരിക്കും.’ വ്യക്തികളല്ല ടീമാണ് വലുതെന്നും ഗംഭീര്‍ പറഞ്ഞു. ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതിനുപിന്നാലെ ഇനിയുള്ള മത്സരങ്ങളില്‍ പ്രതിഫലം വാങ്ങില്ലെന്ന് ഗൗതം ഗംഭീര്‍ പറഞ്ഞിരുന്നു.നിലവില്‍ 6 മത്സരം കളിച്ച ഡല്‍ഹിക്ക് ഒരു മത്സരത്തില്‍ മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. ബാക്കി അഞ്ചിലും ദയനീയ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.നേരത്തെ പരിശീലകന്‍ റിക്കി പോണ്ടിങ്, പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സി.ഇ.ഒ ഹേമന്ത് ദുവ എന്നിവര്‍ക്കൊപ്പം സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥാനമൊഴിയുന്ന വിവരം ഗംഭീര്‍ പരസ്യമാക്കിയത്. ഐ.പി.എല്ലിന്റെ ആദ്യ മൂന്ന് സീസണുകളില്‍ ഡല്‍ഹിക്കൊപ്പമുണ്ടായിരുന്ന ഗംഭീര്‍, പിന്നീടുള്ള ഏഴ് സീസണുകളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനായിരുന്നു.ഈ വര്‍ഷം ജനുവരിയില്‍ ബെംഗളൂരുവില്‍ നടന്ന താരലേലത്തില്‍ ഗംഭീറിന്റെ ആവശ്യപ്രകാരമാണ് കൊല്‍ക്കത്ത ഗംഭീറിനെ ടീമില്‍ നിലനിര്‍ത്താതിരുന്നത്. ഇത് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരുന്നു. 2.8 കോടി രൂപ മുടക്കിയാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഈ വര്‍ഷം ഗംഭീറിനെ സ്വന്തമാക്കിയത്. ഐപിഎല്ലില്‍ മികച്ച ക്യാപ്റ്റന്‍സി റെക്കോര്‍ഡുള്ള ഗംഭീര്‍ തന്നെയായിരിക്കും ഡല്‍ഹിയെ ഈ വര്‍ഷം നയിക്കുകയെന്ന് അന്നത്തെ ലേലത്തിന് ശേഷം ഡല്‍ഹി പരിശീലകന്‍ റിക്കി പോണ്ടിംഗ് സൂചന നല്‍കിയിരുന്നു. 2011ലും 2014 ലും കൊല്‍ക്കത്തയെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച ഗംഭീര്‍ 148 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 31.78 ശരാശരിയില്‍ 4132 റണ്‍സുകള്‍ നേടിയിട്ടുണ്ട്. പത്ത് സീസണ്‍ പിന്നിടുന്ന ഐപിഎല്ലില്‍ 35 തവണ അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ട്. കൊല്‍ക്കത്തയ്ക്കായി ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും ഗംഭീറാണ്.Kerala

Gulf


National

International