കൂറ്റന്‍ സിക്‌സുകള്‍ പറത്തി ധോണി; താരത്തിന് അപൂര്‍വ റെക്കോര്‍ഡ്timely news image

ഓരോ തവണ ക്രീസിലെത്തുമ്പോഴും ആരാധകരെ കൂടുതല്‍ അവേശത്തിലാക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം.എസ് ധോണി. ഇന്നലെ രാജസ്ഥാനെതിരായ മത്സരത്തില്‍ കൂറ്റന്‍ സിക്‌സുകള്‍ പറത്തിയും തകര്‍പ്പന്‍ ഫീല്‍ഡിങ് നടത്തിയുമാണ് താരം അമ്പരപ്പിച്ചത്. റോയല്‍ ചലഞ്ചേഴ്‌സിനെതിരെ 33 പന്തില്‍ നിന്നും 70 റണ്‍സെടുത്താണ് ധോണി ചെന്നൈയെ വിജയിപ്പിച്ചത്. എണ്ണം പറഞ്ഞ ഏഴ് സിക്‌സുകള്‍ അടങ്ങുന്നതായിരുന്നു ധോണിയുടെ ഇന്നിംഗ്‌സ്. ബംഗളൂരു ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം രണ്ട് പന്ത് ബാക്കി നില്‍ക്കെയാണ് ധോണി മറികടന്നത്. ധോണിയുടെ പ്രകടനം കണ്ട് ഗ്യാലറിയും മറ്റ് താരങ്ങളുമെല്ലാം ആവേശഭരിതരാകുമ്പോള്‍ അതെല്ലാം കണ്ട് ആസ്വദിക്കുന്നുണ്ടായിരുന്നു ധോണിയുടെ ഭാര്യ സാക്ഷി. വെടിയുണ്ട പോലെ ഓരോ പന്തും ബൗണ്ടറി കടക്കുമ്പോള്‍ ധോണിയ്ക്കായി സാക്ഷി ഗ്യാലറിയില്‍ ആര്‍പ്പു വിളിക്കുന്നുണ്ടായിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പിറന്നത് അടിയൂടെ പൂരംതന്നെയായിരുന്നു. ആദ്യം ഡിക്കോക്കിന്റെയും ഡിവില്ലിയേഴ്‌സിന്റെയും വകയായിരുന്നു ചെന്നൈ നിറഞ്ഞാടിയതെങ്കില്‍ തിരിച്ചടിച്ചത് റായിഡുവിലൂടെയും നായകന്‍ ധോണിയിലൂടെയുമാണ്. വെടിക്കെട്ട് ബാറ്റിംഗാണ് ധോണിയും കൂട്ടരും നടത്തിയത്. ധോണിയുടെ ഇന്നിംഗ്‌സാണ് ചെന്നൈയുടെ ജയത്തിന് ചുക്കാന്‍പിടിച്ചത്. 34 ബോളില്‍ നിന്ന് 70 റണ്‍സെടുത്ത് ചെന്നൈയ്ക്ക് ജയം സ്മ്മാനിക്കുകയായിരുന്നു ധോണി. ഇന്നലത്തെ ഇന്നിങ്‌സില്‍ ധോണി അടിച്ചിട്ടത് ഒരുപിടി റെക്കോഡുകള്‍കൂടിയാണ്. ടി20യില്‍ 5000 റണ്‍സെടുക്കുന്ന ആദ്യ നായകനെന്ന നേട്ടമാണ് ധോണി സ്വന്തമാക്കിയത്. കൂടാതെ 2013 നു ശേഷം ഇതാദ്യമാണ് ധോണി ഒരു ഐ പി എല്‍ സീസണില്‍ 2 ഫിഫ്റ്റി നേടുന്നത്. ഒരു ഇന്നിംങ്‌സില്‍ ആദ്യമായാണ് മഹി 7 സിക്‌സുകള്‍ പറത്തുന്നത്. കരിയറിലെ ഏറ്റവും മികച്ച ജയങ്ങളിലൊന്നാണ് ഇതെന്നായിരുന്നു മത്സരശേഷം ധോണിയുടെ പ്രതികരണം.Kerala

Gulf


National

International