വരാപ്പുഴ കസ്റ്റഡി കൊലക്കേസ്: പൊലീസിനെതിരായ കേസ് പൊലീസ് അന്വേഷിക്കുന്നത് ശരിയല്ലെന്ന് ഹൈക്കോടതി; സിബിഐ നിലപാട് അറിയിക്കണംtimely news image

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പൊലീസ് അന്വേഷണത്തിനെതിരെ ഹൈക്കോടതി. കസ്റ്റഡി മരണങ്ങള്‍ പൊലീസ് അന്വേഷിക്കുന്നത് ശരിയായ രീതിയല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ സിബിഐ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു. കേസ് ശരിയായ ദിശയിലാണ് പോകുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വരാപ്പുഴ കസ്റ്റഡി മരണക്കേസ് സിബിഐക്ക് വിടണമെന്നും. അന്വേഷണം ഫലപ്രദമല്ലെന്നും പൊലീസ് കസ്റ്റഡിയില്‍ മരിച്ചതിനാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മരണപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖില ഹര്‍ജി നല്‍കിയത്. ഒരു കോടി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തവിടണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട ഗൂഡാലോചനക്കാരെ പുറത്തുകൊണ്ടുവരാന്‍ ഒരു നടപടിയുമുണ്ടായിട്ടില്ല. സംഭവത്തിന് ഉത്തരവാദികളായ റൂറല്‍ എസ്.പിയും സി.ഐയും ഉള്‍പ്പെടെയുള്ള ഉന്നതര്‍ക്കെതിരെ നടപടിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.Kerala

Gulf


National

International