ടീമിന്റെ മോശം പ്രകടനത്തിന് കാരണം ഗംഭീറല്ല; പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരംtimely news image

ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ തോല്‍വികള്‍ക്ക് ഗംഭീറിനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഗംഭീറിന്റെ ക്യാപ്റ്റന്‍സിയില്‍ പ്രശ്‌നമൊന്നുമില്ല. ടീമിന്റെ മോശം പ്രകടനത്തിന് കാരണം മറ്റു ബാറ്റ്‌സ്മാന്മാരാണെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെ ഡെല്‍ഹിയെ നയിച്ച ശ്രേയസ് അയ്യര്‍ ടീമിനെ വിജയത്തിലെത്തിച്ചിരുന്നു. ഗംഭീറിനെ ടീമിലെടുത്തിരിക്കുന്നത് ബാറ്റ്‌സ്മാന്‍ ആയിട്ടല്ലെന്നും നായകനായിട്ടാണെന്നും മഞ്ജരേക്കര്‍ പറഞ്ഞു. ടീമിലെ ബാറ്റിംഗ് നിരയുടെ മോശം ഫോമാണ് ഗംഭീറിന് സമ്മര്‍ദ്ദം ഉണ്ടാക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. ബാറ്റ്‌സ്മാന്മാര്‍ മികവിലെത്താതെ ശ്രേയസ് അയ്യര്‍ക്കും ടീമിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ മാറ്റമുണ്ടാക്കാനാകില്ലെന്നും മഞ്ജരേക്കര്‍ പറഞ്ഞു. അതേസയമയം ദക്ഷിണാഫ്രിക്കന്‍ താരം ജുണിയര്‍ ഡലയെ ഡല്‍ഹി സ്വന്തം ക്യാംപിലെത്തിച്ചിട്ടിട്ടുണ്ട്. ഏഴു മത്സരങ്ങളില്‍ നിന്ന് രണ്ടു ജയം മാത്രം സ്വന്തമാക്കിയ ഡല്‍ഹി ഇപ്പോള്‍ ഏഴാം സ്ഥാനത്താണ്. മുംബൈ ഇന്ത്യന്‍സ് മാത്രമാണ് പിന്നിലുള്ളത്. ഇനിയുള്ള ഏഴു മത്സരങ്ങളും ജയിച്ചാല്‍ മാത്രമേ പ്ലേഓഫ് പ്രതീക്ഷ സാധ്യമാക്കാന്‍ ടീമിന് സാധിക്കൂ. അതേസമയം കൊല്‍ക്കത്തയ്‌ക്കെതിരേ കളിക്കാതിരുന്ന ഗംഭീര്‍ അടുത്ത മത്സരത്തില്‍ തിരിച്ചെത്തുമെന്നാണ് സൂചന.Kerala

Gulf


National

International