ഗംഭീര്‍ കളിക്കാതിരുന്നതിന് കാരണം വ്യക്തമാക്കി ശ്രേയസ് അയ്യര്‍timely news image

ഐപിഎല്ലില്‍ ഇന്നലത്തെ ഡല്‍ഹി-കൊല്‍ക്കത്ത മത്സരത്തില്‍ ആരാധകരെ കൂടുതല്‍ ശ്രദ്ധിച്ചത് ഗൗതം ഗംഭീറിന്റെ അസാന്നിധ്യമായിരുന്നു. ടീമിന്റെ മോശം പ്രകടനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് നായക സ്ഥാനം ഗംഭീര്‍ രാജിവെച്ചിരുന്നു. ഇതിന് ശേഷമുള്ള ആദ്യ മത്സരമായിരുന്നു ഇന്നലത്തേത്. ഗംഭീറിനെ ടീം പുറത്തിരുത്തിയെന്നും പുതിയ ടീം നായകന്‍ ശ്രേയസ് അയ്യര്‍ പുറത്താക്കിയെന്നുമെല്ലാം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ മത്സരശേഷം ശ്രേയസ് തന്നെ ഇക്കാര്യം സംബന്ധിച്ച് വിശദീകരണം നല്‍കി. മത്സരത്തില്‍ പങ്കെടുക്കാതിരുന്നു തീരുമാനം ഗംഭീറിന്റേത് തന്നെയായിരുന്നുവെന്ന് അയ്യര്‍ വ്യക്തമാക്കി. ആ തീരുമാനത്തെ താന്‍ പ്രശംസിക്കുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. ‘ മുന്‍ മത്സരങ്ങളില്‍ നായകനായിരുന്ന ആളായിട്ട് കൂടി ടീമിന് വേണ്ടി മാറി നില്‍ക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഇത് അദ്ദേഹത്തോടുള്ള ബഹുമാനം വര്‍ധിപ്പിക്കുന്നു. പുറത്തിരുന്ന് അദ്ദേഹം ടീമിന് നല്‍കിയ പിന്തുണ താരങ്ങള്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ശക്തി പകരുകയും ചെയ്തു. ‘. അയ്യര്‍ പറഞ്ഞു. കഴിഞ്ഞ മത്സരത്തില്‍ അദ്ദേഹം കളിക്കാതിരുന്നതിന് പിന്നില്‍ തനിക്ക് യാതൊരുവിധ പങ്കുമില്ലെന്നും അത് അദ്ദേഹത്തിന്റെ തീരുമാനമാണെന്നും വിമര്‍ശനങ്ങള്‍ എന്തടിസ്ഥാനത്തിലാണ് തനിക്കെതിരേ വരുന്നതെന്നും ശ്രേയസ് കൂട്ടിച്ചേര്‍ത്തു. ഗംഭീറിന് പകരം കോളിന്‍ മണ്‍റോയാണ് ഡല്‍ഹി ടീമില്‍ ഇടം നേടിയിരുന്നത്. ഇതോടെ, മോശം ഫോമിനെത്തുടര്‍ന്ന് ഗംഭീറിനെ ഡെല്‍ഹി പുറത്തിരുത്തുകയായിരുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് അവസാനമായി. അതേ സമയം പുതിയ ക്യാപ്റ്റന്റെ കീഴില്‍ ആദ്യ മത്സരത്തിനിറങ്ങിയ ഡല്‍ഹി ശക്തരായ കൊല്‍ക്കത്തയെ തോല്‍പ്പിച്ചിരുന്നു. ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തില്‍ പുതിയ ക്യാപ്റ്റനുമായി ഇറങ്ങിയ ഡല്‍ഹി സീസണിലെ രണ്ടാം ജയമാണ് സ്വന്തമാക്കിയത്. ശ്രേയസ് അയ്യര്‍, പൃഥ്വി ഷാ എന്നിവരുടെ മാസ്മരകി ബാറ്റിങ് പ്രകടനത്തില്‍ ഐപിഎല്‍ പതിനൊന്നാം എഡിഷനിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ പിറന്നപ്പോള്‍ കൊല്‍ക്കത്ത തരിപ്പണമായി. സ്‌കോര്‍: ഡല്‍ഹി 2019/4. കൊല്‍ക്കത്ത164/9. ടോസ് നേടി കൊല്‍ക്കത്ത ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഡല്‍ഹിക്ക് കോളിന്‍ മണ്‍റോയും യുവതാരം പൃഥ്വിഷായും കൂടിയാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനെത്തിയത്. 59 റണ്‍സെടുത്ത ഓപ്പണിങ് കൂട്ടുകെട്ടില്‍ 33 റണ്‍സെടുത്ത് മണ്‍റോ ആദ്യം പുറത്താവുകയായിരുന്നു. എന്നാല്‍, വമ്പന്‍ ബോളര്‍മാര്‍ക്കെതിരേ മികച്ച മനസാന്നിധ്യത്തില്‍ ബാറ്റ് വീശിയ പൃഥ്വി അര്‍ധ സെഞ്ച്വറി നേടി. മണ്‍റോയ്ക്ക് ശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ ശ്രേയസ് യാദവ് ക്രീസില്‍ കൊടുങ്കാറ്റ് ഉയര്‍ത്തിയതോടെ ഡല്‍ഹി സ്‌കോര്‍ബോര്‍ഡ് റോക്കറ്റ് കണക്കെ കുതിച്ചു. 40 ബോളില്‍ നിന്ന് 93 റണ്‍സാണ് ശ്രേയസിന്റെ ബാറ്റില്‍ നിന്നും പിറന്നത്. മിച്ചല്‍ ജോണ്‍സണ്‍, പിയൂഷ് ചൗള, സുനില്‍ നരെയ്ന്‍ എന്നീ പ്രമുഖ ബൗളര്‍മാരുണ്ടായിട്ടും കൊല്‍ക്കത്തയ്ക്ക് ശ്രേയസ് കൊടുങ്കാറ്റിന് തടയിടാനായില്ല. ഫലമോ പടുകൂറ്റന്‍ സ്‌കോറും. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് തുടക്കത്തില്‍ തന്നെ തന്ത്രങ്ങള്‍ പിഴച്ചമട്ടായിരുന്നു. ഡല്‍ഹി ബോളര്‍മാര്‍ ഫോമിലെത്തിയതോടെ കൊല്‍ക്കത്തയുടെ ആറ് ബാറ്റ്‌സ്മാന്മാര്‍ക്ക് രണ്ടക്കം കടക്കാന്‍ സാധിച്ചില്ല. 30 ബോളില്‍ നിന്ന് 44 റണ്‍സെടുത്ത ആന്ദ്രെ റസലാണ് കുതിരപ്പടയാളികളുടെ ടോപ്പ് സ്‌കോറര്‍. ഡല്‍ഹി നിരയില്‍ ട്രെന്‍ഡ് ബോള്‍ട്ട്, ഗ്ലെന്‍ മാക്‌സ്വെല്‍, ആവേശ് ഖാന്‍, അമിത് മിശ്ര എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി കൊല്‍ക്കത്തയുടെ പതനം നടത്തി. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് ജയവുമായി പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഡല്‍ഹി നിലവില്‍. തുടര്‍ച്ചയായി മത്സരങ്ങള്‍ പരാജയപ്പെട്ടതോടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് നായക സ്ഥാനം ഗംഭീര്‍ ഒഴിഞ്ഞത്. ശ്രേയസ് അയ്യരെ ടീമിന്റെ നായകനാക്കുകയായിരുന്നു.Kerala

Gulf


National

International