സിപിഐക്കെതിരായ അഴിമതി തിരിച്ചു വിടാനാണ് കാനം ശ്രമിക്കുന്നതെന്ന് കേരളകോണ്‍ഗ്രസ്സ്timely news image

കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ തിരിച്ചടിച്ച് കേരള കോണ്‍ഗ്രസ്സ്. ചെങ്ങന്നൂരില്‍ കെ.എം മാണിയുടെയും കൂട്ടരുടേയും സഹായം വേണ്ടെന്ന കാനത്തിന്റെ നിലപാടിനെതിരെയാണ് കേരള കോണ്‍ഗ്രസ്സ് എം ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ സ്റ്റീഫന്‍ ജോര്‍ജ് രംഗത്തെത്തിയത്. ഒരേസമയം സ്വന്തം മുന്നണിയുടെ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താനും കേരളാ കോണ്‍ഗ്രസ്സ് വിരോധം ഛര്‍ദ്ദിച്ച് സിപിഐ നേതൃത്വത്തിന്റെ അഴിമതിക്കെതിരായ ചര്‍ച്ചകളില്‍നിന്ന് ഗതി തിരിച്ചുവിടാനുമാണ് കാനം രാജേന്ദ്രന്‍ പരിശ്രമിക്കുന്നതെന്നു സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. തിരുവനന്തപുരം ലോക്സഭാ സീറ്റ് വിദ്യാഭ്യാസ കച്ചവടക്കാരന് വിറ്റ് തുലച്ച സിപിഐ നേതൃത്വം സ്വന്തം മുന്നണിയുടെ സീറ്റും കച്ചവടം നടത്താന്‍ കമ്മീഷന്‍ പറ്റിയിട്ടുണ്ടോ എന്ന് ബന്ധപ്പെട്ടവര്‍ അന്വേഷിക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളം കണ്ട കൊടിയ അഴിമതിക്ക് നേതൃത്വം കൊടുത്ത പാര്‍ട്ടിയാണ് സിപിഐ എന്നും വയനാട്ടിലെ വിജയന്‍ മുതല്‍ എംഎന്‍ സ്മാരകത്തിലെ രാജേന്ദ്രന്‍ വരെ നീളുന്ന റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരുടെ ശൃംഖലയായി മാറിയ സിപിഐ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെക്കുറിച്ച് പറയുന്നത് പരിഹാസ്യമാണെന്നും സ്റ്റീഫന്‍ ജോര്‍ജ് ആരോപിച്ചു. സിപിഐയുടെ ബ്രാഞ്ചു തലം മുതല്‍ സംസ്ഥാന തലം വരെ നീളുന്ന സംഘടനാ സമ്മേളന കാലയളവില്‍ കേരളാ കോണ്‍ഗ്രസ്സ് വിരുദ്ധത കാനവും ഫാന്‍സ് അസോസിയേഷന്‍കാരും പ്രചരിപ്പിക്കുന്നതിനു പിന്നില്‍ സ്വന്തം അഴിമതിക്കെതിരായി പാര്‍ട്ടിയില്‍നിന്നും പൊതുസമൂഹത്തില്‍നിന്നും ഉയരുന്ന വിമര്‍ശനങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.Kerala

Gulf


National

International