അഫ്ഗാനുമായുള്ള മത്സരത്തില്‍ കൊഹ്‌ലി കളിക്കുന്ന കാര്യത്തില്‍ വീണ്ടും ട്വിസ്റ്റ്timely news image

ജൂണ്‍ 14ന് ബംഗളൂരുവില്‍ ഇന്ത്യക്കെതിരെ നടക്കുന്ന മത്സരത്തിലൂടെ ടെസ്റ്റ് അരങ്ങേറ്റം കുറിക്കുകയാണ്. കഴിഞ്ഞ വര്‍ഷമാണ് ഐസിസിയുടെ ടെസ്റ്റ് പദവി അഫ്ഗാന് ലഭിച്ചത്. അതേസമയം അഫ്ഗാനുമായുള്ള ഈ മത്സരത്തില്‍ കൊഹ്‌ലി കളിക്കില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇംഗ്ലണ്ടില്‍ കൗണ്ടി കളിക്കാന്‍ പോകുന്നതിനാല്‍ കൊഹ്‌ലിക്ക് ഈ മത്സരത്തില്‍ കളിക്കാനാകില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ടെസ്റ്റില്‍ നിന്ന് പിന്മാറി കൊഹ്‌ലി കൗണ്ടി കളിക്കുന്നതിനോട് ബിസിസിഐ എതിര്‍പ്പ് പ്രകടിപ്പിച്ചെന്നാണ് സൂചന. അതിനാല്‍ അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റ് മത്സരത്തില്‍ കളിക്കാന്‍ കൊഹ്‌ലി ഉണ്ടാകണമെന്ന് ബിസിസിഐ താരത്തിന് നിര്‍ദ്ദേശം നല്‍കിയേക്കുമെന്നും സൂചനയുണ്ട്. തങ്ങളുമായി ക്രിക്കറ്റ് കളിക്കാന്‍ ഒരു ടീം വരുമ്പോള്‍ ടീമിലെ ഒരു താരം മറ്റ് മത്സരങ്ങളില്‍ കളിക്കാന്‍ പോകുന്നത് അത്ര നല്ല കാര്യമല്ലെന്നും എതിരാളികളോട് കാണിക്കുന്ന അനാദരവായിരിക്കും അതെന്നും ബിസിസിഐ വിലയിരുത്തുന്നു. ഇനി അഥവാ കൊഹ്‌ലി ആ സമയം ഇംഗ്ലണ്ടിലാണെങ്കില്‍ ഒരു ടെസ്റ്റിനായി അദ്ദേഹം മടങ്ങിവരണമെന്നും അത് കഴിയുമ്പോള്‍ വീണ്ടും അദ്ദേഹത്തിന് ഇംഗ്ലണ്ടിലേക്ക് തിരിച്ചു പോകാമെന്നും ബിസിസിഐ അഭിപ്രായപ്പെട്ടു. നേരത്തെ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്ര ടെസ്റ്റില്‍ കൊഹ്‌ലിയില്ലാത്തത് തങ്ങളെ നിരാശരാക്കുന്നുണ്ടെന്ന് പറഞ്ഞ് അവരുടെ നായകന്‍ സ്റ്റാനിക്‌സായ് രംഗത്ത് വന്നിരുന്നു. അതേസമയം അഫ്ഗാനെതിരെ കൊഹ്‌ലി കളിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ബിസിസിഐ ഇതേ വരെ സ്ഥിരീകരണങ്ങളൊന്നും നല്‍കിയിട്ടില്ലKerala

Gulf


National

International