വട്ടവടയിൽ ഹോമിയോ പ്രതിരോധ മരുന്ന് വിതരണംtimely news image

ഇടുക്കി :വട്ടവടയിലെ  കൊട്ടാക്കമ്പൂരിൽ  വയറിളക്കവും  ശർദ്ദിയും  റിപ്പോർട്ട്  ചെയ്ത സാഹചര്യത്തിൽ  ഇടുക്കി ജില്ലാ  ഹോമിയോപ്പതി  വകുപ്പിന്റെ  ദ്രുതകർമ്മ  സാംക്രമിക  രോഗ നിയന്ത്രണ  സെൽ  സംവിധാനത്തിന്റെ ഭാഗമായി  ജില്ലാ മെഡിക്കൽ ഓഫീസർ  ഡോ.എം എൻ  വിജയാംബികയുടെ  നേതൃത്വത്തിൽ  ഹോമിയോപ്പതി  പ്രതിരോധ മരുന്ന് വിതരണം നടത്തി .നിലവിലെ സാഹചര്യത്തിൽ  24 മണിക്കൂർ പ്രവർത്തിക്കുന്ന   7  ഡോക്ടർമാർ അടങ്ങുന്ന  15 അംഗ   മെഡിക്കൽ സംഘം രോഗികളെ  ഭ വന  സന്നർശനം  നടത്തി  രോഗ വിവരം മനസ്സിലാക്കുകയും  ജില്ലാതല  വിദക്ത  സമിതിയുടെ  അടിയന്തിര  യോഗം ചേർന്നതിനു ശേഷം  രോഗ പ്രതിരോധ  മരുന്ന് കണ്ടെത്തിയതിനെ  തുടർന്ന്  വീടുകൾ തോറും  രോഗ പ്രതിരോധ  മരുന്ന് വിതരണവും  ബോധവൽക്കരണവും  നടത്തി .രോഗ പ്രതിരോധ മരുന്ന്  വിതരണം  വട്ടവട ഗ്രാമ പഞ്ചായത്തു  പ്രസിഡന്റ്  രാമരാജ് നിർവഹിച്ചു .വാർഡ് മെമ്പർ  മുരുകൻ സന്നിഹിതനായിരുന്നു .കഴിഞ്ഞ നാല് ദിവസങ്ങളായി  24  മണിക്കൂറും  കൊട്ടാക്കമ്പൂരിൽ  പ്രത്യേക  ഓ പി  പ്രവർത്തിച്ചു വരികയാണ് .ഡോ .പി അനീഷ് ,ഡോ .അനൂപ് ജോസ് ,ഡോ വി പി ജിഷ്ണു ,ഡോ പി എ എമിൽ ,ഡോ .പ്രേംകുമാർ ,ഡോ ശ്രീകുമാർ ,ഡോ ഷാജു  എന്നിവർ ക്യാമ്പിൽ പങ്കെടുത്തു .Kerala

Gulf


National

International