ഐപിഎല്ലിലെ മികച്ച കളിക്കാരനേയും ക്യാപ്റ്റനേയും തെരഞ്ഞെടുത്ത് സൂപ്പര്‍താരംtimely news image

ന്യൂഡല്‍ഹി: ഐപിഎല്‍ മത്സരം ചൂട് പിടിക്കുമ്പോള്‍ ലീഗിലെ ഇതുവരെയുളള മികച്ച നായകനേയും കളിക്കാരനേയും തെരഞ്ഞെടുത്ത് മുന്‍ ഓസ്‌ട്രേലിയന്‍ താരം മാത്യൂ ഹെയ്ഡന്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമായി ഏറെ നാള്‍ കളിച്ചിട്ടുളള ഹെയ്ഡന്‍ തെരഞ്ഞെടുപ്പിലും ചെന്നൈ പ്രിയം മറച്ചുവെച്ചില്ല. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം അമ്പാട്ടി റായിഡുവിനെയാണ് നിലവില്‍ പരമ്പരയിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി ഹെയ്ഡന്‍ വിലയിരുത്തുന്നത്. ലീഗിലെ റണ്‍ വേട്ടക്കാരില്‍ ഒന്നാമന്‍ കൂടിയാണ് റായിഡു. ക്യാപ്റ്റന്‍ കൂള്‍ എംഎസ് ധോണിയാണ് മികച്ച ക്യാപ്റ്റന്‍. മികച്ച ഫിനിഷര്‍ എന്ന നിലയിലും ധോണി ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്നുവെന്ന് ഹെയ്ഡന്‍ പറയുന്നു. മൂന്നാം നമ്പര്‍ പൊസിഷനില്‍ ചെന്നൈയുടെ തന്നെ സുരേഷ് റെയ്‌നയാണ് താരം. ഷെയ്ന്‍ വാട്‌സണ്‍, ക്രിസ് ഗെയില്‍, കെയ്ന്‍ വില്യംസണ്‍, ഡീവില്ലിയേഴ്‌സ് എന്നീ താരങ്ങളുടെ പ്രകടനവും ഒന്നിനൊന്ന് മികച്ചതാണെന്ന് ഹെയ്ഡന്‍ പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണെയും അദ്ദേഹം അഭിനന്ദിച്ചു.Kerala

Gulf


National

International