ഈ നാട്ടിലാണോ സാമ്പത്തിക മാന്ദ്യം? 6 ദിവസത്തിൽ ഫ്ലിപ്പ്കാര്‍ട്ടും ആമസോണും കൊയ്തത് 26,000 കോടിtimely news image

മുംബൈ: ഉത്തരേന്ത്യയിലെ ദസറ, ദീപാവലി ഉത്സവകാലത്തിന് മുന്നോടിയായി നടത്തിയ പ്രത്യേക വിൽപന മേളയിലൂടെ ഇ-കൊമേഴ്‌സ് കമ്പനികൾ കൊയ്‌തത് കോടികളുടെ വരുമാനം. സെപ്‌തംബർ 29 മുതൽ ഒക്റ്റോബർ നാലു വരെ നടന്ന മേളയിലൂടെ, 370 കോടി യുഎസ് ഡോളറാണ് (ഏകദേശം 26,200 കോടി രൂപ) ഫ്ളിപ്‌കാർട്ടിന്‍റെയും ആമസോണിന്‍റെയും പണപ്പെട്ടിയിലെത്തിയെന്നാണ് റിപ്പോർട്ട്. മുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണ 33 ശതമാനമാണ് വർധന. ബിഗ് ബില്ല്യണ്‍ ഡേ (ഫ്ലിപ്കാർട്ട്), ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവല്‍ സെയില്‍ (ആമസോൺ) എന്നീ ഓൺലൈൻ വിൽപനയിലൂടെ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട ഉപകരണം സ്മാര്‍ട്ട്ഫോണുകളായിരുന്നു. ഇതിനൊപ്പം ഫാഷൻ ഉത്‌പന്നങ്ങൾ, ഹോം അപ്ളയൻസസ് (50% ഇ.എം.ഐ മുഖേന), സ്‌മാ‌‌ർട് ഹോം എക്കോ ഡിവൈസസുകളും വൻഡ തോതിൽ വിറ്റുപോയിട്ടുണ്ട്. പ്രധാനമായും ചെറു, ഇടത്തരം നഗരങ്ങളില്‍ നിന്നാണ് ഓർഡറുകൾ കൂടുതലുമെത്തിയത്. നാലിന് സമാപിച്ച പ്രത്യേക വിൽപന മേളയിൽ ഇന്ത്യയിലെ 99.4 ശതമാനം പിൻകോഡുകളിൽ നിന്നും ഓ‌ർഡറുകൾ ലഭിച്ചുവെന്ന് ആമസോൺ ഇന്ത്യ മേധാവി അമിത് അഗർവാൾ പറഞ്ഞു. പുതിയ ഉപഭോക്താക്കളിൽ 50-60 ശതമാനം വർധനയുണ്ടെന്ന് ഫ്ളിപ്‌കാർട്ട് ഗ്രൂപ്പ് സി.ഇ.ഒ കല്യാൺ കൃഷ്‌ണമൂർ‌ത്തി അവകാശപ്പെട്ടു.  ദീപാവലിയോട് അനുബന്ധിച്ച് ഒക്‌റ്റോബർ 29വരെ നീളുന്ന ഉത്സവകാല വിൽപനയിൽ ഫ്ളിപ്‌കാർട്ടും ആമസോണും പ്രതീക്ഷിക്കുന്ന മൊത്തം വരുമാനം 34,000 കോടി രൂപയാണ് (480 കോടി യുഎസ് ഡോളർ). അതേസമയം, നടപ്പു സാമ്പത്തിക വർഷം ഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണിയിൽ നടന്ന വിൽപന മൂന്നു ലക്ഷം കോടി രൂപ കവിയുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ സാമ്പത്തിക വർഷം (2018-19) ഇതു 2.73 ലക്ഷം കോടി രൂപയായിരുന്നു. 2017-18ൽ വിൽപ്പനമൂല്യം 2.34 ലക്ഷം കോടി രൂപയുമായിരുന്നു.Kerala

Gulf


National

International