മലപ്പുറംകാരനെ ടീമിലെടുക്കാനുള്ള കാരണം വെളിപ്പെടുത്തി ധോണിtimely news image

ബേസില്‍ തമ്പിയ്ക്ക് ശേഷം ഐപിഎല്ലിലെത്തിയ മറ്റൊരു മലയാളി പേസ് ബൗളറാണ് കെ എം ആസിഫ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പന്തെറിഞ്ഞു മാത്രം ശീലമുള്ള കളിക്കാരന്‍. വേഗതയാണ് ഈ താരത്തെ ശ്രദ്ധേയനാകുന്നത്. സ്ഥിരമായി 140 നു മുകളിലാണ് മലപ്പുറത്തുകാരനായ ആസിഫ് പന്തെറിയുന്നത്. കഴിഞ്ഞ ദിവസം നടന്ന കളിയില്‍ നിര്‍ണ്ണായക രണ്ട് വിക്കറ്റ് നേടുകയും ചെയ്തിരുന്നു. ഡല്‍ഹിയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരായ പൃഥ്വി ഷാ, കോളിന്‍ മണ്‍റോ എന്നിവരെയാണ് ആസിഫ് പുറത്താക്കിയത്. എന്നാല്‍ മൂന്ന് ഓവര്‍ എറിഞ്ഞ താരം 43 റണ്‍സ് വിട്ടുനല്‍കിയിരുന്നു. ചെന്നൈ ആസിഫിനെ തിരഞ്ഞെടുത്തിരുന്നെങ്കിലും ടീമില്‍ ഇടം പിടിക്കുമോ എന്ന് സംശയമായിരുന്നു. ഫ്രണ്ട്‌ലൈന്‍ ബൗളര്‍മാരില്‍ ആര്‍ക്കെങ്കിലും പരിക്ക് പറ്റിയാല്‍ മാത്രമേ ടീമില്‍ എത്തൂ എന്നത് ഉറപ്പായിരുന്നു. അങ്ങനെയാണ് ആസിഫ് ഫൈനല്‍ ഇലവനില്‍ ഇടം പിടിക്കുന്നത്. ടോസിന്റെ സമയത്ത് ലുങ്കിസാനി എങ്കിടിയും ആസിഫും ടീമിലുണ്ട് എന്ന് പറഞ്ഞ എംഎസ് ‘ഞങ്ങള്‍ക്ക് അല്പം വേഗത ആവശ്യമുണ്ട്, അതുകൊണ്ട് അവരെ വേണം എന്നായിരുന്നു കാരണമായി വിശദീകരിച്ചത്. അനുഭവ സമ്പത്തിന്റെ കുറവ് ഒഴിച്ചു നിര്‍ത്തിയാല്‍ ആസിഫ് നല്ലൊരു ബൗളര്‍ തന്നെയാണ്. ബാറ്റ്‌സ്മാന്റെ ടൈമിംഗ് തെറ്റിക്കാന്‍ പാകത്തില്‍ പന്തിനു വേഗതയുണ്ട്. ആസിഫിന് ലഭിച്ച രണ്ടു വിക്കറ്റുകളും പന്തിന്റെ വേഗതയുടെ ബലത്തില്‍ കിട്ടിയതാണ്. ടി20 യില്‍ കണ്‍സിസ്റ്റന്‍സിക്ക് ചാന്‍സില്ല. ലൈനും ലെംഗ്തും വേഗതയും മാറണം. സ്ലോ ബോളില്‍ നിന്ന് യോര്‍ക്കറിലേക്കും യോര്‍ക്കറില്‍ നിന്ന് ബൗണ്‍സറിലേക്കും അനായാസം മാറാന്‍ കഴിയണം. അതിന് സാധിച്ചാല്‍ ആസിഫ് ഇനിയും കളിക്കും. ബേസില്‍ തമ്പിയുടെ പരിണാമം ഇവിടെ ശ്രദ്ധേയമാണ്. കഴിഞ്ഞ സീസണില്‍ ഫുള്‍ ബോളുകളിലായിരുന്നു ബേസിലിന്റെ വിക്കറ്റുകള്‍ അധികവും. കാലിന്റെ ഉപ്പൂറ്റി തകര്‍ക്കുന്ന യോര്‍ക്കറുകള്‍ തീര്‍ച്ചയായും ഒരു ബൗളറുടെ വജ്രായുധമാണ്. പ്രത്യേകിച്ചും ടി 20 യില്‍. എന്നിട്ടും കഴിഞ്ഞ സീസണില്‍ ഒന്‍പതിന് മുകളിലായിരുന്നു ബേസിലിന്റെ എക്കണോമി. ഈ സീസണില്‍ ബേസില്‍ അല്പം കൂടി വൈവിധ്യമുള്ള ബൗളറാണ്. സ്ലോ ബോളുകളും ബൗണ്‍സറുകളും വളരെ തന്ത്രപൂര്‍വം പ്രയോഗിക്കുന്നു. ജയിലിനെ കുടുക്കിയത് ഒരു പേസി ബൗണ്‍സറിലായിരുന്നു. ഗെയ്ല്‍ പേസ് ജഡ്ജ് ചെയ്യാന്‍ കഴിയാതെ ഔട്ടായി എന്നത് പൂര്‍ണമായും ബൗളറുടെ മികവാണ്. ഒരു വര്‍ഷത്തെ ഐപിഎല്ലും ട്രെയിനിംഗും തന്നെയാണ് ബേസിലിനെ മാറ്റിയെടുത്തത്.Kerala

Gulf


National

International