കൊടുങ്കാറ്റിന് സാധ്യത; കേരളത്തിലെ ആറ് ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശംtimely news image

തിരുവനന്തപുരം: ഉത്തരേന്ത്യയില്‍ നാശം വിതച്ച പൊടിക്കാറ്റിനും പേമാരിക്കും പിന്നാലെ, കേരളമടക്കം 10 സംസ്ഥാനങ്ങളില്‍ ക്കൂടി കൊടുങ്കാറ്റിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തിലെ ആറ് ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം ജില്ലകളില്‍ കാറ്റിനൊപ്പം ശക്തമായ ഇടിമിന്നലോടെ വ്യാപകമഴയ്ക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു നിര്‍ദ്ദേശമുണ്ട്. അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തയാറായിരിക്കാന്‍ വിവിധ വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരവാസികള്‍ക്കു സുരക്ഷാസജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ജില്ലാ അധികൃതരോടു നിര്‍ദേശിച്ചിട്ടുണ്ട്.Kerala

Gulf


National

International