പാക് ആഭ്യന്തര മന്ത്രി അഹ്‌സാന്‍ ഇക്ബാലിന് നേരെ വധശ്രമം; യുവാവ് കസ്റ്റഡിയില്‍timely news image

കറാച്ചി: പാക് ആഭ്യന്തര മന്ത്രി അഹ്‌സാന്‍ ഇക്ബാലിന് നേരെ വധശ്രമം. ഞായറാഴ്ച കഞ്ജ്രൂര്‍ നാരോവാളില്‍ റാലിയില്‍ പങ്കെടുക്കുന്നതിനിടെ മന്ത്രിക്കു വെടിയേല്‍ക്കുകയായിരുന്നു. റാലിയില്‍ പങ്കെടുത്ത ശേഷം വാഹനത്തില്‍ ഇരിക്കുകയായിരുന്ന മന്ത്രിയുടെ വലത്തേ തോളിനാണ് വെടിയേറ്റത്. പരുക്കേറ്റ ഇക്ബാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ബുള്ളറ്റ് നീക്കം ചെയ്തു. മന്ത്രി അപകടനില തരണം ചെയ്തതായി പാക മാധ്യമമായ ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു. മന്ത്രിക്കുനേരെ വെടിയുതിര്‍ത്തയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. 22 വയസുള്ളയാളാണ് അറസ്റ്റിലായതെന്ന് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.Kerala

Gulf


National

International