മാഹിയിലെ സിപിഐഎം നേതാവിന്റെ വധം; ആർഎസ്എസുകാരനായ നവവരൻ കസ്റ്റഡിയിൽtimely news image

മാഹിയിലെ സിപിഐഎം നേതാവ് ബാബു വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍. പാനൂര്‍ ചെണ്ടയാട് സ്വദേശി ജെറിന്‍ സുരേഷാണ് പുതുച്ചേരി പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ജെറിന്റെ വിവാഹമായിരുന്നു ഇന്ന്. വിവാഹത്തിനു പുറപ്പെടുമ്പോഴായിരുന്നു അറസ്റ്റ്. ഇതോടെ വിവാഹം മുടങ്ങി. പള്ളൂര്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ ജെറിന്റെ ബന്ധുക്കള്‍ പ്രതിഷേധിക്കുകയാണ്. മാഹിയില്‍ ഇരട്ടകൊലപാതകത്തിലെ ആദ്യ അറസ്റ്റാണിത്. പുതുച്ചേരി, കേരള പൊലീസ് സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. സിപിഐഎം നേതാവ് ബാബു കണ്ണിപ്പൊയിലിന്റെയും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജിന്റെയും ഘാതകരെ തിരഞ്ഞുള്ള പൊലീസ് അന്വേഷണം തുടരുകയാണ്. വിവരങ്ങള്‍ പരസ്പരം കൈമാറിയാണ് ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് അന്വേഷണം തുടരുന്നത്. ബിജെപി പുതുച്ചേരി സംസ്ഥാന സമിതി അംഗം വിജയന്‍ പൂവച്ചേരിയെ പള്ളൂര്‍ പൊലീസ് ചോദ്യം ചെയ്ത് വിട്ടയിച്ചിരുന്നു. ബാബുവിന്റെ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയതായി സംശയം തോന്നിയതാണ് ചോദ്യം ചെയ്യാന്‍ കാരണം. ഷമേജിന്റെ കൊലപാതകം അന്വേഷിക്കുന്ന കേരള പൊലീസ് ഇതിനോടകം ഇരുപത് പേരെ ചോദ്യം ചെയ്തു കഴിഞ്ഞു. കൊലപാതകം നടന്ന പ്രദേശത്തെ സിസിടിവി ദൃശങ്ങളും ശേഖരിച്ചിട്ടുണ്ട്. ഫോണ്‍ രേഖകളും പരിശോധിക്കുന്നുണ്ട്. ബാബുവിന്റെ വിലാപയാത്രയ്‌ക്കെത്തിയവര്‍ പുതുച്ചേരി പൊലീസിന്റെ വാഹനം കത്തിച്ച കേസിലും ആരെയും പിടികൂടിയിട്ടില്ല.Kerala

Gulf


National

International