ശശി തരൂരിനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് രമേശ് ചെന്നിത്തലtimely news image

തിരുവനന്തപുരം: സുനന്ദാ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സ് എം.പി ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയ ഡല്‍ഹി പൊലീസിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികാരമുപയോഗിച്ച് കോണ്‍ഗ്രസ്സ് നേതാക്കളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു. വ്യാജ കേസാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും കേസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.Kerala

Gulf


National

International