ചാമുണ്ഡേശ്വരിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് തോല്‍വിtimely news image

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ചാമുണ്ഡേശ്വരിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് തോല്‍വി. ജെഡിഎസിന്റെ ജി.ഡി ദേവഗൗഡയ്ക്കാണ് ഇവിടെ വിജയം. ഇവിടെ ബിജെപിക്ക് ആകെ കിട്ടിയത് 2159 വോട്ട് മാത്രമാണ്.  ബിജെപി വോട്ടുകള്‍ ഒന്നാകെ ജെഡിഎസിലേക്ക് പോയതാണ് ചാമുണ്ഡേശ്വരിയില്‍ പ്രതിഫലിച്ചത്. ചാമുണ്ഡേശ്വരിയില്‍ അപകടം മണത്ത സിദ്ധരാമയ്യ ബദാമിയിലും മത്സരിച്ചിരുന്നു. നേരിയ ലീഡാണ് ബദാമിയില്‍ സിദ്ധരാമയ്യയ്ക്കുള്ളത്. ഇവിടെ റെഡ്ഡി സഹോദരന്മാരുടെ ഉറ്റ മിത്രം ശ്രീരാമുലുവാണ് ബിജെപി സ്ഥാനാര്‍ഥി. ലീഡ് നില മാറിമറിയുന്ന ബദാമിയിലെ ജനവിധി സസ്‌പെന്‍സിലേക്ക് നീങ്ങുകയാണ്. ശിക്കാരിപ്പുരയില്‍ യെദ്യൂരപ്പയ്ക്ക് ജയം. ബിജെപി 113 കോണ്‍ഗ്രസ് 62 ജെഡിഎസ് 44 മറ്റുള്ളവര്‍ 2 ലീഡ് ചെയ്യുന്നുKerala

Gulf


National

International