സിദ്ധരാമയ്യയെ ഓര്‍ത്ത് ലജ്ജിക്കുന്നു; സിദ്ദരാമയ്യക്കെതിരെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍timely news image

ബംഗളുരു: കര്‍ണാടകയില്‍ ആര് ഭരണം പിടിക്കുമെന്ന ചോദ്യങ്ങള്‍ക്കിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യ നയിച്ചാല്‍ പാര്‍ട്ടി തോല്‍ക്കുമെന്നത് ഉറപ്പാണെന്ന് സ്പീക്കര്‍ കെ ബി കോളിവാദ് പറഞ്ഞു. സിദ്ധരാമയ്യയെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നും കോളിവാദ് പറഞ്ഞു. അതേസമയം കര്‍ണാടകത്തില്‍ പത്ത് എം.എല്‍.എമാരെയെങ്കിലും രാജിവെപ്പിക്കുകയോ വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കാനോ ആണ് നീക്കമെന്ന് ബി ജെ പി കേന്ദ്ര നേതാക്കള്‍ സൂചന നല്‍കി. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിനെയും അമിത്ഷാ നിയോഗിച്ചു. ഗവര്‍ണറുടെ തീരുമാനം എതിരാണെങ്കില്‍ ഉടന്‍ കോടതിയിലെത്താനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ് നേതൃത്വം.Kerala

Gulf


National

International