6 ബിജെപി എംഎല്‍എമാര്‍ തങ്ങളെ സമീപിച്ചെന്ന് കോണ്‍ഗ്രസ്timely news image

കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗത്തിന് 74 എംഎല്‍എമാര്‍ എത്തിച്ചേര്‍ന്നു. 78 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. ബെല്ലാരിയില്‍ നിന്നുള്ള രണ്ട് എംഎല്‍എമാരെ ബന്ധപ്പെടാന്‍ ഇതുവരെ കോണ്‍ഗ്രസ് നേതൃത്വത്തിനായില്ല. നേരത്തേ ബിജെപിയിലുണ്ടായിരുന്നവരാണ് ഇവര്‍. യോഗത്തിന് എത്തിയ എംഎല്‍എമാരുടെ ഒപ്പ് ശേഖരിച്ച് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാനാണ് നീക്കം നടക്കുന്നത്. ജെഡിഎസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്ന് രണ്ട് എംഎല്‍എമാര്‍ വിട്ടുനിന്നെന്നാണ് വിവരം. 6 ബിജെപി എംഎല്‍എമാരമായി ചര്‍ച്ച നടത്തിയെന്ന് കോണ്‍ഗ്രസും അവകാശപ്പെട്ടു. 115 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് ബി എസ് യെദിയൂരപ്പ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമങ്ങളിലാണ്. നാളെ ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് ജെഡിഎസിന്റെ നിയമസഭാ കക്ഷി നേതാവ് എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് 117 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും ഇക്കാര്യം വ്യക്തമാക്കി ഇന്നുതന്നെ ഗവര്‍ണറെ കാണുമെന്നും കുമാരസ്വാമി പറഞ്ഞു.Kerala

Gulf


National

International