കര്‍ണാടകയില്‍ ബിജെപി അധികാരത്തിലേക്ക്? യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ നാളെ; നിയമ നടപടിക്കൊരുങ്ങി കോണ്‍ഗ്രസ്timely news image

ബെംഗളൂരു:കര്‍ണാടകയില്‍ ബി.എസ്.യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നു റിപ്പോര്‍ട്ട്. ഗവര്‍ണര്‍ യെദിയൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗിയുമായി നിയമവശങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷമാണ് ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചത്. നിയമവിദഗ്ധരുമായി ആലോചിച്ചശേഷം തീരുമാനമെടുക്കുമെന്നു ഗവര്‍ണര്‍ അറിയിച്ചിരുന്നു. കോണ്‍ഗ്രസും ബിജെപിയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ചു സമീപിച്ചതോടെയാണു ഗവര്‍ണര്‍ നിയമോപദേശം തേടിയത്. അതേസമയം, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിച്ച നടപടിക്കെതിരെ കോണ്‍ഗ്രസ് നിയമ നടപടിക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാക്കള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കാണും. ഗവര്‍ണറുടെ നടപടി ഭരണഘടനാലംഘനമാണെന്നും ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിനാണു ഭൂരിപക്ഷമെന്നും എച്ച്.ഡി.കുമാരസ്വാമിയെ ക്ഷണിക്കാതെ ഗവര്‍ണര്‍ക്കു മറ്റു വഴിയില്ലെന്നും കോണ്‍ഗ്രസ് നേതാവ് പി.ചിദംബംരം പറഞ്ഞു. അതേസമയം, 104 സീറ്റുകള്‍ നേടിയ ബിജെപിക്ക് ബിജെപിക്ക് അധികാരം പിടിക്കാന്‍ ഇനി ഒമ്പത് എംഎല്‍എമാരുടെ പിന്തുണകൂടി വേണം. അതുകൊണ്ടുതന്നെ ചരടുവലികള്‍ക്കും ചാക്കിട്ടുപിടുത്തത്തിനും കര്‍ണാടകം രാഷ്ട്രീയം സാക്ഷിയാകുമെന്നാണ് കരുതുന്നത്. ഇതു മുന്‍കൂട്ടി കണ്ട് കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ റിസോര്‍ട്ടുകളില്‍ മറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 117 എംഎല്‍എമാരുടെ പിന്തുണയുണ്ട്. കൂടാതെ ബിഎസ്പി അംഗവും സഖ്യത്തെ പിന്തുണച്ചേക്കും. തിരഞ്ഞെടുപ്പ് നടക്കാനുള്ള രണ്ടിടങ്ങളില്‍ ബിജെപി വിജയിച്ചാലും കേവല ഭൂരിപക്ഷത്തിലെത്തില്ല. ബി.എസ്.യെദിയൂരപ്പയാണ് സര്‍ക്കാര്‍ രൂപീകരണം എന്ന ആവശ്യവുമായി ആദ്യം ഗവര്‍ണറെ കണ്ടത്. ഇതിന് മുമ്പായി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഈശ്വരപ്പയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്താന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ വൈകുന്നേരത്തോടെ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരുടെ ഒരു സംഘം ഗവര്‍ണറെ കാണുകയും സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കുകയും ചെയ്തിരുന്നു.Kerala

Gulf


National

International