ജഡ്ജി നിയമനം കുടുംബകാര്യമല്ല; സമകാലിക സംഭവങ്ങള്‍ ജുഡീഷ്യറിയുടെ അന്തസ് കളഞ്ഞു: ജസ്റ്റിസ് കെമാല്‍ പാഷtimely news image

കൊച്ചി: ജഡ്ജിമാരുടെ നിയമന രീതിയെ വിമര്‍ശിച്ച് ജസ്റ്റിസ് കെമാല്‍ പാഷ. ജഡ്ജിമാരുടെ നിയമനം കുടുംബകാര്യമല്ലെന്നും നിയമനം കുടുംബസ്വത്ത് പോലെ വീതിച്ചു നല്‍കാനുള്ളതല്ലെന്നും കെമാല്‍ പാഷ പറഞ്ഞു. ഹൈക്കോടതി നല്‍കിയ യാത്രയയപ്പ്​ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊളീജിയം നിര്‍ദേശിച്ചിരിക്കുന്ന പട്ടികയിലുള്ളത് ജഡ്ജിമാരുടെ ബന്ധുക്കളാണ്. ഇപ്പോള്‍ നിയമനത്തിന് പരിഗണിക്കുന്നവര്‍ ആ സ്ഥാനത്തിന് യോഗ്യരല്ലെന്നും കെമാല്‍ പാഷ പറഞ്ഞു. ജഡ്ജിമാര്‍ വിരമിച്ച ശേഷം സര്‍ക്കാര്‍ പദവികള്‍ ഏറ്റെടുക്കാതിരിക്കുക. അങ്ങനെ ഏറ്റെടുത്താല്‍ തന്നെ മൂന്ന് വര്‍ഷത്തെ ഇടവേള നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. താന്‍ വിരമിക്കുന്നത് തല ഉയര്‍ത്തി പിടിച്ചാണ്. 100 ശതമാനം നീതി നടപ്പാക്കാന്‍ പറ്റി എന്നാണ്​ വിശ്വാസം. സമകാലിക സംഭവങ്ങള്‍ ജുഡീഷ്യറിയുടെ അന്തസ്​ കളഞ്ഞെന്നും വിധിന്യായങ്ങള്‍ സ്വാധീനിക്കാന്‍ ജുഡീഷ്യറിക്ക് പുറത്തു ബാഹ്യ ശക്തികള്‍ ഉണ്ടെന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.Kerala

Gulf


National

International