ഇന്ന് വിദ്യാരംഭം: ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ, കൊല്ലൂരിൽ ഉൾപ്പെടെ വൻതിരക്ക്timely news image

കൊച്ചി: വിജയദശമി നാളിൽ അറിവിന്‍റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ രാവിലെ മുതൽ തുടങ്ങി. കൊല്ലൂർ മൂകാംബികയിൽ വൻ ഭക്തജനത്തിരക്കാണ് ഉള്ളത്. കോട്ടയം പനച്ചിക്കാടും പറവൂർ മൂകാംബികയിലും തുഞ്ചൻ പറമ്പിലും വിദ്യാരംഭത്തിനായി വൻതിരക്കാണ് അനുഭവപ്പെടുന്നത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിൽ പുലർച്ചെ മുതൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. മണ്ണിലും അരിയിലുമാണ് കുരുന്നുകൾ ആദ്യാക്ഷരമെഴുതുന്നത്. നാവിൽ തേനും സ്വർണവും ചാലിച്ച് അക്ഷരം രുചിക്കും. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വിദ്യാരംഭ ചടങ്ങിനെത്തുന്നവരുടെ തിരക്ക് പരിഗണിച്ച് സരസ്വതി മണ്ഡപത്തിലും ക്ഷേത്രത്തോട് ചേര്‍ന്നുള്ള യാഗശാലയുടെ പുറത്തുമായാണ് ചടങ്ങുകള്‍ നടക്കുന്നത്. മൂകാംബികാ സന്നിധിയില്‍ അരങ്ങേറ്റം നടത്താൻ നിരവധി കലാകാരന്മാരും എത്തിയിട്ടുണ്ട്. പുത്തരിനിവേദ്യം ദേവിക്ക് സമര്‍പ്പിക്കുന്ന ചടങ്ങോടെ നവരാത്രി, വിജയദശമി ആഘോഷങ്ങള്‍ക്ക് സമാപനമാകും.Kerala

Gulf


National

International