ഇറാനില്‍ നിന്നും ഇന്ധനം വാങ്ങാന്‍ ഇന്ത്യക്ക് യു എസിന്റെ അനുമതി വേണ്ടെന്ന് സുഷമാ സ്വരാജ്timely news image

ന്യൂഡല്‍ഹി: ഇറാനില്‍ നിന്നും വെനസ്വേലയില്‍ നിന്നും ഇന്ധനം വാങ്ങാന്‍ ഇന്ത്യക്ക് യു.എസിന്റെ അനുമതി വേണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഇന്ധനം വാങ്ങാന്‍ ഇന്ത്യക്ക് ഐക്യരാഷ്ട്ര സഭയുടെ മാത്രം അനുമതി മതി. മറ്റൊരു രാജ്യത്തിന്റെയും പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നും സുഷമ വ്യക്തമാക്കി. യു.എസ് ഇറാനും വെനസ്വേലക്കും മേല്‍ അടിച്ചേല്‍പ്പിച്ച ഉപരോധം ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയെ ബാധിക്കുമോ എന്ന മാധ്യമവ്രര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഒരു രാജ്യത്തിന്റെയും സമ്മര്‍ദഫലമായാല്ല ഇന്ത്യ വിദേശ നയം രൂപീകരിക്കുന്നതെന്നും സുഷമാ സ്വരാജ് കൂട്ടിച്ചര്‍ത്തു. ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നുവെന്നാരോപിച്ച് യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധം 2015ല്‍ പ്രസിഡന്റ് ബറാക് ഒബാമ പിന്‍വലിച്ചിരുന്നു. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതോടെ ഉപരോധം വീണ്ടും നടപ്പില്‍ വരുത്തുകയായിരുന്നു.Kerala

Gulf


National

International