ഉത്തരേന്ത്യയിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിtimely news image

ഉപതെരഞ്ഞെടുപ്പ് നടന്ന 11 നിയമസഭാ സീറ്റുകളില്‍ നാലെണ്ണം കോണ്‍ഗ്രസിനും 1 സീറ്റ് ബിജെപിക്കും ലഭിച്ചു. ആറ് സീറ്റുകളില്‍ വിജയം മറ്റ് പാര്‍ട്ടികള്‍ക്കാണ്. കര്‍ണാടകയിലെ ആര്‍ ആര്‍ നഗര്‍ അസംബ്ലി സീറ്റില്‍ കോണ്‍ഗ്രസ് മുന്നില്‍. ബീഹാറിലെ ജോകിഹട്ട് അസംബ്ലി സീറ്റില്‍ ജെഡിയുവാണ് മുന്നിട്ടു നില്‍ക്കുന്നത്. കൈരാന, ബന്ദാര ഗോണ്ഡിയ ലോക്‌സഭ സീറ്റുകളില്‍ ബിജെപി പിന്നില്‍. ഉത്തര്‍പ്രദേശിലെ നൂര്‍പൂര്‍ നിയമസഭാ മണ്ഡലത്തിലും ബിജെപി പിന്തള്ളപ്പെട്ടു. സമാജ് വാദി പാര്‍ട്ടിയാണ് ഇവിടെ മുന്നില്‍. മേഘാലയയിലെ അംപട്ടി അസംബ്ലി സീറ്റില്‍ കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുകയാണ്. പാഞ്ചാബിലെ ഷാകോട്ട് അസംബ്ലി സീറ്റിലും കോണ്‍ഗ്രസ്സാണ് മുന്നില്‍. ഉത്തരാഖണ്ഡിലെ തരാലി അസംബ്ലി സീറ്റില്‍ ബിജെപി മുന്നിലാണ്. പശ്ചിമ ബംഗാളിലെ മഹേഷ തല അസംബ്ലി സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നില്‍. ഝാര്‍ഖണ്ഡിലെ സില്ലിയില്‍ എഐഎസ്!യുവും ഗോമിയയില്‍ ജെഎംഎം സ്ഥാനാര്‍ത്ഥിയും മുന്നില്‍. യുപിയിലെ നൂര്‍പൂര്‍, ബിഹാറിലെ ജോകിഹട്ട്, ഉത്തരാഖണ്ഡിലെ താരാളി, ഝാര്‍ഖണ്ഡിലെ ഗോമിയ ആന്‍ഡ് സില്ലി, പശ്ചിമബംഗാളിലെ മഹേഷ്താല, മേഘാലയയിലെ അംപാതി, മഹാരാഷ്ട്രയിലെ പാലസ് കേഡഗണ്‍, പഞ്ചാബിലെ ശങ്കോട്ട്, കേരളത്തിലെ ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്നത്.Kerala

Gulf


National

International