ശങ്കരപുരി കുടുംബയോഗം കരിമണ്ണൂര്‍ ശാഖാ സംഗമംtimely news image

കരിമണ്ണൂര്‍ : ശങ്കരപുരി കുടുംബയോഗം കരിമണ്ണൂര്‍ ശാഖാ സംഗമം നടന്നു. കരിമണ്ണൂര്‍ സെന്റ്‌ മേരീസ്‌ ഫൊറോനപള്ളിയില്‍ സമൂഹബലിയോടെ ശാഖാസംഗമം ആരംഭിച്ചു. തുടര്‍ന്ന്‌ നടന്ന കുടുംബസംഗമം ശങ്കരപുരി ആഗോള കുടുംബയോഗം ചെയര്‍മാനും എം.ജി. സര്‍വ്വകലാശാല മുന്‍ വൈസ്‌ ചാന്‍സലറുമായ ഡോ. സിറിയക്‌ തോമസ്‌ ഉദ്‌ഘാടനം ചെയ്‌തു. കരിമണ്ണൂര്‍ ശാഖാ പ്രസിഡന്റും ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമായ ഡി.ദേവസ്യ പറയന്നിലം അധ്യക്ഷത വഹിച്ചു. കരിമണ്ണൂര്‍ സെന്റ്‌ മേരീസ്‌ ഫൊറോനപള്ളി വികാരി റവ.ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍ മുഖ്യപ്രഭാഷണം നടത്തി. ശങ്കരപുരി ആഗോളകുടുംബയോഗം സെക്രട്ടറി തോമസ്‌ കണ്ണന്തറ, കുടുംബയോഗം രക്ഷാധികാരികളായ ഫാ. ജോസ്‌ പറയന്നിലം, ഫാ. അഗസ്റ്റ്യന്‍ കുന്നപ്പിള്ളില്‍, റിട്ട. ഹെഡ്‌മാസ്റ്റര്‍ കെ.എ. പൈലി കുന്നപ്പിള്ളില്‍, റിട്ട. ഹെഡ്‌മാസ്റ്റര്‍ എം.വി. മത്തായി മലേപ്പറമ്പില്‍, ഫാ. ജോണ്‍ ശങ്കരത്തില്‍, കത്തോലിക്ക കോണ്‍ഗ്രസ്സ്‌ ഗ്ലോബല്‍ പ്രസിഡന്റ്‌ അഡ്വ. ബിജു പറയന്നിലം, മാധ്യമപ്രവര്‍ത്തകന്‍ സാബു നെയ്യശ്ശേരി, കുടുംബയോഗം സെക്രട്ടറി ജോര്‍ജ്‌ ആയത്തുപാടം, ട്രഷറര്‍ ചാക്കോച്ചന്‍ പുത്തന്‍പുരയില്‍, ജോയിന്റ്‌ സെക്രട്ടറി സോജന്‍ കുഴിക്കാട്ടുമ്യാലില്‍, വൈസ്‌ പ്രസിഡന്റ്‌ ജോസ്‌ മാത്യു കുന്നപ്പിള്ളില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന അംഗങ്ങളായ കെ.എ. പൈലി കുന്നപ്പിള്ളില്‍, പി.വി.മാത്യു പറയന്നിലം എന്നിവരെ ഡോ. സിറിയക്‌ തോമസ്‌ പൊന്നാട അണിയിച്ച്‌ ആദരിച്ചു. കുഴിക്കാട്ട്‌, വരിക്കശ്ശേരില്‍, കാരക്കുന്നേല്‍, കുഴക്കാട്ടുമ്യാലില്‍, തെക്കേയറ്റം, തൈക്കൂട്ടം, കുരീക്കുന്നേല്‍, കുന്നപ്പിള്ളില്‍, പുത്തന്‍പുരയില്‍, രണ്ടാംകുന്നേല്‍, മലേപ്പറമ്പില്‍, പറയന്നിലം, കിഴക്കേടത്ത്‌, താഴുത്തേടത്ത്‌, കോണിക്കല്‍, ചെട്ടിപറമ്പില്‍, മുണ്ടയ്‌ക്കല്‍, ആയത്തുപാടത്ത്‌ എന്നീ കുടുംബങ്ങളുടെ സംയുക്ത കുടുംബയോഗമാണ്‌ നടന്നത്‌. ഫോട്ടോ ശങ്കരപുരി കുടുംബയോഗം കരിമണ്ണൂര്‍ ശാഖാ സംഗമം കരിമണ്ണൂര്‍ സെന്റ്‌ മേരീസ്‌ പാരീഷ്‌ ഹാളില്‍ ശങ്കരപുരി ആഗോള കുടുംബയോഗം ചെയര്‍മാനും എം.ജി. സര്‍വ്വകലാശാല മുന്‍ വൈസ്‌ ചാന്‍സലറുമായ ഡോ. സിറിയക്‌ തോമസ്‌ ഉദ്‌ഘാടനം ചെയ്യുന്നു.Kerala

Gulf


National

International