ദേശീയ ജൂണിയര്‍ ബാസ്‌കറ്റ്‌ബോള്‍ കിരീടത്തില്‍ മുത്തമിട്ട്‌ ഇടുക്കിയുടെ ചുണക്കുട്ടികള്‍timely news image

ദേശീയ ജൂണിയര്‍ ബാസ്‌കറ്റ്‌ബോള്‍ കിരീടത്തില്‍ മുത്തമിട്ട്‌ ഇടുക്കിയുടെ ചുണക്കുട്ടികള്‍ 32 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കേരളം പഞ്ചാബിലെ ലുധിയാനയില്‍ നടന്ന�69 ാമത്‌ ദേശീയ ജൂണിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‌കുട്ടികളുടെ വി�ാഗം സ്വര്‍ണ്ണം കരസ്ഥമാക്കിയപ്പോള്‍ ഇടുക്കി ജില്ലയുടെ മൂന്ന്‌ താരങ്ങള്‍ സംസ്ഥാനത്തിനായി മിന്നുന്ന പ്രകടനം കാഴ്‌ചവച്ച്‌ ജില്ലയുടെ അ�ിമാനമായി മാറി. മുട്ടം ഷന്താള്‍ ജ്യോതി പബ്ലിക്‌ സ്‌കൂള്‍ വിദ്യാര്‍ഥികളും മുട്ടം ഷന്താള്‍ ജ്യോതി ബാസ്‌കറ്റ്‌ബോള്‍ അക്കാദമിയില്‍ പരിശീലനം നേടുന്നവരുമായ ഡൊമിനിക്‌ ഡി. വരകുകാല, ടോം ജോസ്‌, നോയല്‍ ജോസ്‌ എന്നിവരാണു കേരളത്തിനായി ഉജ്ജ്വല പോരാട്ടവീര്യം പുറത്തെടുത്ത്‌ ചരിത്രനേട്ടത്തിനുടമകളായത്‌. ജൂണിയര്‍ പെണ്‌കുട്ടികളുടെ വി�ാഗത്തില്‍ വെള്ളിമെഡല്‍ കര്‍സ്ഥമാക്കിയ കേരളടീമില്‍ മുട്ടം ഷന്താള്‍ ജ്യോതിയിലെ തന്നെ ഒലീവിയ റ്റി. ഷൈബുവും ഇടം പിടിച്ച്‌ ജില്ലയുടെ ചരിത്രനേട്ടത്തിനു ഇരട്ടി മധുരം സമ്മാനിച്ചു. പുനലൂരില്‍ വച്ച്‌ നടന്ന 42 ാമത്‌ സംസ്ഥാന ജൂണിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലാബാസ്‌കറ്റ്‌ബോളിന്റെ ചരിത്രത്തില്‍ നടാടെ ഇടുക്കി ആണ്‌കുട്ടികളുടെ വി�ാഗത്തില്‍ വെള്ളിമെഡല്‍ കര്‍സ്ഥമാക്കിയ ഗം�ീര പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണു ജില്ലയുടെ കളിക്കാര്‍ സംസ്ഥാന ടീമില്‍ സ്ഥാനം നേടിയത്‌. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‌കുട്ടികളുടെ വി�ാഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരയ കേരളം ഇത്തവണ ലീഗ്‌ മല്‍സരങ്ങളില്‍ ഡെല്‍ ഹി, മധ്യപ്രദേശ്‌, മഹാരാഷ്ട്ര എന്നീ ടീമുകളെ അടിയറവ്‌ പറയിച്ചപ്പോള്‍ ശക്തരായ രാജസ്ഥാനോട്‌ തോല്‍ വി ഏറ്റുവാങ്ങി. വാശിയേറിയ ക്വാര്‍ട്ടര്‍ ഫൈനലില്‍ തമിഴ്‌നാടിനെ 110-102 എന്ന സ്‌കോറിനും സെമിയില്‍ ആതിഥേയരായും കിരീടസാധ്യത കല്‌പ്പിച്ചിരുന്നവരുമായ പഞ്ചാബിനെ 85-69 എന്ന സ്‌കോറിനും കീഴടക്കി മുന്നേറിയ കേരളം കലാശപ്പോരാട്ടത്തില്‍ ലീഗ്‌ മല്‍സരത്തില്‍ തങ്ങളെ പരാജയപ്പെടുത്തിയ രാജസ്ഥാനെ 108-101 എന്ന സ്‌കോറിനു തോല്‌പ്പിച്ച്‌ മധുരപ്രതികാരം വീട്ടി സ്വപ്‌നകിരീടവും ചരിത്രനേട്ടവും സ്വന്തമാക്കി. പെണ്‌കുട്ടികളുടെ വി�ാഗത്തില്‍ ലീഗ്‌ മല്‍സരങ്ങളില്‍ തോല്‍ വി അറിയാതെ മുന്നേറിയ കേരളം സെമിയില്‍ കര്‍ണ്ണാടകയെ ഇഞ്ചോടിഞ്ച്‌ പോരാട്ടത്തില്‍ മറികടന്ന്‌ ഫൈനലില്‍ പ്രവേശിച്ചെങ്കിലും ശക്തരായ തമിഴ്‌നാടിനോട്‌ ഫൈനലില്‍ കാലിടറി വെള്ളി കൊണ്ട്‌ തൃപ്‌തിപ്പെട്ടു. കേരളത്തിനായി സുവര്‍ണ്ണനേട്ടം കരസ്ഥമാക്കിയ 4 പേരും മുട്ടം ഷന്താള്‍ ജ്യോതി ബാസ്‌കറ്റ്‌ബോള്‍ അക്കാദമിയില്‍�കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയും ഫിബ അന്താരാഷ്ട്ര ബാസ്‌കറ്റ്‌ബോള്‍ കമ്മീഷണറും ഫിബ ലെവല്‍ 2 പരിശീലകനുമായ ഡോ: പ്രിന്‍സ്‌ കെ മറ്റത്തിന്റെ കീഴിലാണു ചെറുപ്പം മുതല്‍ പരിശീലനം നേടുന്നത്‌. വെള്ളിയാമറ്റം വരകുകാല ഡൊമിനിക്‌സണ്‍ (സണ്ണി) - ആലീസ്‌ ദമ്പതികളുടെ മകനായ ഡൊമിനിക്‌�ഹസനില്‍ നടന്ന യൂത്ത്‌ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ കേരള ടീമംഗവും രാജീവ്‌ ഗാന്ധി ഖേല്‍ അ�ിയാന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പീല്‍ കേരള നായകനുമായിരുന്നു.�മുട്ടം ചോക്കാട്ട്‌ സി. ജെ ജോസ്‌ - മിനി ദമ്പതികളുടെ പുത്രനായ ടോം ജോസ്‌ നാഗ്‌പൂര്‍ സബ്‌-ജൂണിയര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിലും കേരളം സ്വര്‍ണ്ണം നേടിയ ഹസന്‍ യൂത്ത്‌ ചാമ്പ്യന്‍ഷിപ്പിലും കേരളത്തെ പ്രതിനിധീകരിയ്‌ക്കുകയും ഹൈദരാബാദ്‌ ദേശീയ യൂത്ത്‌ ചാമ്പ്യന്‍ഷിപ്പില്‍ പ്‌ങ്കെടുത്ത കേരള ടീമിന്റെ നായകനായി മികച്ച പ്രകടനം കാഴ്‌ച്‌ വച്ച്‌ ഇന്ത്യന്‍ ക്യാമ്പിലെത്തുകയും ചെയ്‌തു. സംസ്ഥാനടീമില്‍ കന്നിയങ്കക്കാരനായ നോയല്‍ ജോസ്‌ മുട്ടം മുന്തിരിങ്ങാട്ട്‌കുന്നേല്‍ എം. ഡി. ജോസഫ്‌ - റെജി ദമ്പതികളുടെ മകനാണു. കാഞ്ഞാര്‍ തൈമുറിയില്‍ ഷൈബു റ്റി. ജോസഫ്‌ - സോണിയ ദമ്പതികളുടെ മകളായ ഒലീവിയ ഹസനില്‍ നടന്ന ദേശീയ യൂത്ത്‌ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ കേരള ടീമിലെ അംഗവും കഴിഞ്ഞ വര്‍ഷം ഗാസിയാബാദില്‍ വെള്ളി നേടിയ കേരള ജൂണിയര്‍ ടീമിലും ഖേലോ ഇന്ത്യാ ദേശീയ ചാമ്പ്യന്‍ഷിപ്പീല്‍ സ്വര്‍ണ്ണം നേടിയ കേരള ടീമിലും അംഗവും ആയിരുന്നതു കൂടാതെ കേരളത്തിന്റെ നായികയുമായിരുന്നു. മുട്ടം ഷന്താള്‍ ജ്യോതി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസയുടെയും ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസ്ലിന്റേയും മാനേജ്‌മെന്റിന്റേയും അദ്ധ്യാപകരുടേയും മാതാപിതാക്കളുടേയും നിരന്തരപ്രോത്സാഹനവും ഇടുക്കി ജില്ലാ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്റെയും ഷന്താള്‍ ജ്യോതി ബാസ്‌കറ്റ്‌ബോള്‍ അക്കാദമിയിലെ സഹകളിക്കാരുടേയും ഉറച്ചപിന്തുണയുമാണു�ദേശീയ സുവര്‍ണ്ണനേട്ടത്തിലെത്തുന്ന ഈ പ്രകടനത്തിനും �ാവിയില്‍ ഇന്ത്യന്‍ ജേഴ്‌സി എന്ന സ്വപ്‌നത്തിനും ഈ ചുണക്കുട്ടികള്‌ക്കു താങ്ങും തണലുമായി നില്‌ക്കുന്നത്‌. Kerala

Gulf


National

International