കൂടത്തായി: അ​ന്വേ​ഷ​ണ സം​ഘം വി​പു​ലീ​ക​രി​ക്കു​മെ​ന്ന് ഡി​ജി​പിtimely news image

തി​രു​വ​ന​ന്ത​പു​രം: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം വി​പു​ലീ​ക​രി​ക്കു​മെ​ന്ന് ഡി​ജി​പി ലോക്നാഥ് ബെ​ഹ്റ. മൃ​ത​ദേ​ഹ​ങ്ങ​ളി​ലെ സ​യ​നൈ​ഡ് ഉ​പ​യോ​ഗ​ത്തി​ന്‍റെ തെ​ളി​വ് ക​ണ്ടെ​ത്തു​ക വെല്ലുവിളിയാ​ണ്. ഇ​ത് ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്. സ​യ​നൈ​ഡ് എ​ങ്ങ​നെ കി​ട്ടി എ​ന്ന​തും പ്ര​ധാ​ന​മാ​ണെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു. അ​ന്വേ​ഷ​ണം ബു​ദ്ധി​മു​ട്ടേ​റി​യ​തി​നാ​ൽ ഓ​രോ കേ​സി​ലും പ്ര​ത്യേ​കം എഫ്ഐ​ആ​ർ ഇ​ടു​ക​യാ​ണ് ഉ​ത്ത​മം. എ​ല്ലാ വെ​ല്ലു​വി​ളി​ക​ളും അ​തി​ജീ​വി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ആ​ദ്യ അ​ന്വേ​ഷ​ണ​ത്തി​ലെ പാ​ളി​ച്ച​യെ​ക്കു​റി​ച്ച് ഇ​പ്പോ​ൾ ചി​ന്തി​ക്കു​ന്നി​ല്ല. തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​ണ് ഇ​പ്പോ​ൾ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്നും ഡി​ജി​പി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. എന്നാൽ ഭാര്യയുടെയും കുഞ്ഞിന്‍റെയും മരണത്തിൽ ക്രൈബ്രാഞ്ചിനോട് കുറ്റം സമ്മതിച്ച് മൊഴി നൽകിയിട്ടില്ലെന്ന് ഷാജു പറഞ്ഞു. ഈ മരണങ്ങളെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലായിരുന്നു. കൊലപാതകങ്ങളിൽ എനിക്കും പങ്കുണ്ടെന്ന് ജോളി പൊലീസിനോട് പറയുന്നത് തന്നെ കുടുക്കാനാണെന്നും ഷാജു മാധ്യമങ്ങളോട് പറഞ്ഞു. ജോളിയുടെ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചോ രേഖകളെക്കുറിച്ചോ ഒന്നുമറിയില്ലെന്നും ഷാജു പറഞ്ഞു.Kerala

Gulf


National

International