ഇന്ത്യൻ എംബസി ഇടപെട്ടു, കുവൈറ്റിൽ എഴുപതോളം നഴ്സുമാർക്ക് ജോലി തിരികെ ലഭിക്കുംtimely news image

കുവൈറ്റ് സിറ്റി: എംബസിയുടെ ഇടപെടലിനെ തുടര്‍ന്ന് എഴുപതോളം ഇന്ത്യൻ നഴ്സുമാര്‍ക്ക് കുവൈറ്റില്‍ ജോലി തിരികെ ലഭിക്കുന്നു. മൂന്ന് വർഷം മുൻപ് സർക്കാർ അംഗീകാരത്തോടെ റിക്രൂട്ട് ചെയ്ത നഴ്സുമാരുടെ പുനർ നിയമനത്തിനാണ് ആരോഗ്യ മന്ത്രാലയം അനുമതി നൽകിയത്. ഈ തീരുമാനം രണ്ടു വര്‍ഷമായി ജോലിയും ശമ്പളവുമില്ലാതെ കുവൈത്തില്‍ കഴിഞ്ഞ നഴ്സുമാര്‍ക്ക് ആശ്വാസമേകുന്നതാണ് കുവൈത്ത് ആരോഗ്യ​ മന്ത്രാലയം ഇന്ത്യയിൽ​ നിന്ന് നേരിട്ട് റിക്രൂട്ട് ചെയ്യുകയും, കുവൈത്തിൽ എത്തിയശേഷം ജോലി ലഭിക്കാതിരിക്കുകയോ, ജോലി ലഭിച്ചിട്ടും ശമ്പളം ലഭിക്കാതിരിക്കുകയോ ചെയ്തവരിൽ ​നിന്നാണ് പുതിയ നിയമനം നടത്തുക. ഇതുമായി ബന്ധപ്പെട്ട് 2015ൽ കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട എൺപത് നഴ്സുമാരുടെ പട്ടിക ഇന്ത്യൻ എംബസി ആരോഗ്യ മന്ത്രാലയത്തിനു കൈമാറി​യിട്ടുണ്ട്. ജോലിയും ശമ്പളവുമില്ലാതെ നരകയാതന അനുഭവിച്ച നഴ്‌സുമാർ വിവരം എംബസിയെ അറിയിച്ചതിനെ തുടർ​ന്ന്​ അംബാസഡർ വിഷയം ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽ​ പെടുത്തുകയായിരുന്നുKerala

Gulf


National

International