ഐ ​ഫോ​ണി​നെ തോ​ല്‍പ്പി​ക്കാ​ന്‍ ഷ​വോ​മിtimely news image

ഐ​ഫോ​ണ്‍ ടെ​ന്‍, ഗാ​ല​ക്‌​സി എ​സ്9 പ്ല​സ്, എ​ന്നീ സ്മാ​ര്‍ട്‌​ഫോ​ണു​ക​ള്‍ക്ക് എ​തി​രാ​ളി​യാ​യി  ഷാ​വോ​മി​യു​ടെ പു​തി​യ എം​ഐ 8 സ്മാ​ര്‍ട്‌​ഫോ​ണ്‍  എ​ത്തി. ക​ഴി​ഞ്ഞ വ​ര്‍ഷം ഏ​പ്രി​ലി​ല്‍ പു​റ​ത്തി​റ​ക്കി​യ എം​ഐ 6 ന് ​പി​ന്‍ഗാ​മി​യാ​യാ​ണ് എം​ഐ 8 എ​ത്തു​ന്ന​ത്. ഐ​ഫോ​ണ്‍ ടെ​ന്നി​ല്‍ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട നോ​ച്ച് ഡി​സ്‌​പ്ലേ​യാ​ണ് എം​ഐ 8 ന്‍റെ മു​ഖ്യ സ​വി​ശേ​ഷ​ത​ക​ളി​ല്‍ ഒ​ന്ന്. സാം​സ​ങി​ന്‍റെ  6.21 ഇ​ഞ്ച് ഫു​ള്‍ എ​ച്ച് ഡി ​പ്ല​സ് അ​മോ​ലെ​ഡ് ഡി​സ്‌​പ്ലേ​യാ​ണ് ഫോ​ണി​ന്. ഇ​താ​ദ്യ​മാ​യാ​ണ് ഷാ​വോ​മി ഒ​രു നോ​ച്ച് ഡി​സ്‌​പ്ലേ സ്മാ​ര്‍ട്‌​ഫോ​ണ്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വി​ല എം​ഐ 8 ന് ​ആ​റ് ജി​ബി റാം ​ആ​ണ് ഫോ​ണി​നു​ള്ള​ത്. സ്‌​റ്റോ​റേ​ജി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മൂ​ന്ന് പ​തി​പ്പു​ക​ളാ​ണു​ള്ള​ത്. 64 ജി​ബി സ്റ്റോ​റേ​ജ് പ​തി​പ്പി​ന്  വി​ല ഏ​ക​ദേ​ശം 28,456 രൂ​പ​യാ​ണ്. 128 ജി​ബി സ്റ്റോ​റേ​ജ് പ​തി​പ്പി​ന് ഏ​ക​ദേ​ശം 31,600 രൂ​പ​യോ​ളം വ​രും. 256 ജി​ബി സ്റ്റോ​റേ​ജ് പ​തി​പ്പി​ന്  34700 രൂ​പ​വ​രും. ഇ​രു​ട്ടി​ലും പൂ​ട്ട്  അ​ത്യാ​ധു​നി​ക ഇ​ന്‍ഫ്രാ​റെ​ഡ് ഫെ​യ്‌​സ് അ​ണ്‍ലോ​ക്ക് റെ​ക്ക​ഗ്‌​നി​ഷ​ന്‍ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സ്‌​ക്രീ​നി​ന് നേ​രെ നോ​ക്കി ഫോ​ണ്‍ അ​ണ്‍ലോ​ക്ക് ചെ​യ്യാ​ന്‍ സാ​ധി​ക്കും. ഈ ​സം​വി​ധാ​നം ഇ​രു​ട്ടി​ലും കൃ​ത്യ​മാ​യി പ്ര​വ​ര്‍ത്തി​ക്കു​മെ​ന്നും മു​ഖം​മൂ​ടി​ക​ളി​ല്‍ ക​ബ​ളി​പ്പി​ക്ക​പ്പെ​ടി​ല്ലെ​ന്നും ഷാ​വോ​മി പ​റ​യു​ന്നു. ഫോ​ണി​ന്‍റെ പി​ന്‍ഭാ​ഗ​ത്ത് കു​ത്ത​നെ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഡ്യു​വ​ല്‍ ക്യാ​മ​റ​യും ഫി​ങ്ക​ര്‍ പ്രി​ന്‍റ് സ്‌​കാ​ന​റും ഉ​ണ്ട്. ഗ്ലാ​സ് + മെ​റ്റ​ല്‍ രൂ​പ​ക​ല്‍പ്പ​ന​യാ​ണ് ഫോ​ണി​ന്. ആ​ന്‍ഡ്രോ​യി​ഡ് ഓ​റി​യോ​യി​ല്‍ അ​ധി​ഷ്ഠി​ത​മാ​യി എം​ഐ​യു​ഐ 10 ല്‍ ​ആ​ണ് ഫോ​ണ്‍ പ്ര​വ​ര്‍ത്തി​ക്കു​ക. എം​ഐ​യു​ഐ 10 ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​തും ഈ ​ഫോ​ണി​നൊ​പ്പ​മാ​ണ്.  മി​ക​വി​ന്‍റെ ക്യാമ​റ  12 മെ​ഗാ​പി​ക്‌​സ​ലി​ന്‍റെ ഡ്യു​വ​ല്‍ ക്യാ​മ​റ​യാ​ണു​ള്ള​ത്. 20 മെ​ഗാ​പി​ക്‌​സ​ലി​ന്‍റേ​താ​ണ് സെ​ല്‍ഫി ക്യാ​മ​റ. എ​ഐ ബ്യൂ​ട്ടി​ഫി​ക്കേ​ഷ​ന്‍ 3ഡി ​പോ​ര്‍ട്രെ​യ്റ്റ് സം​വി​ധാ​ന​ങ്ങ​ള്‍ ഇ​തി​ലു​ണ്ടാ​വും. ഡ്യു​വ​ല്‍ ഫ്രീ​ക്വ​ന്‍സി ജി​പി​എ​സ് സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്ന ആ​ദ്യ സ്മാ​ര്‍ട്‌​ഫോ​ണ്‍ ആ​ണ് എം​ഐ 8. ഇ​തി​ന്‍റെ നാ​വി​ഗേ​ഷ​ന്‍ ഫ്രീ​ക്വ​ന്‍സി മൂ​ന്ന് മു​ത​ല്‍ അ​ഞ്ച് വ​രെ ഇ​ര​ട്ടിയാണ്.  Kerala

Gulf


National

International