ഉത്തർപ്രദേശിൽ പൊടിക്കാറ്റിൽ 17 മരണംtimely news image

ലക്‌നൗ: ഉത്തർപ്രദേശിൽ വെള്ളിയാഴ്‌ചയുണ്ടായ പൊടിക്കാറ്റിൽ 17 മരണം. സംഭവത്തിൽ പതിനൊന്നോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഉത്തർപ്രദേശിന്‍റെ വിവിധ ഭാഗങ്ങളിലായി വെള്ളിയാഴ്‌ച മുതൽ കനത്ത കാറ്റാണ് വീശുന്നത്. മരം വീണോ, വീട് തകർന്നോ ആണ് ഭൂരിഭാഗം പേരും മരിച്ചതെന്ന് ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കി.   മൊറോദാബാദിനെയാണ് പൊടിക്കാറ്റ് ഏറ്റവും അധികം ബാധിച്ചത്.  ഏഴു പേരാണ് ഇവിടെ മാത്രം മരണപ്പെട്ടത്. മൂന്ന് പേർ സാംബലിലും, മുസാഫർ നഗറിലും മീററ്റിലും രണ്ടു പേരും മരണപ്പെട്ടു. പരുക്കേറ്റവരിൽ പലരുടെയും നില ഗുരതരമാണ്.   എല്ലാ ജിലകളിലും 24 മണിക്കൂറിനകം ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറക്കണമെന്നാണ് സർക്കാർ നിർദേശം. Kerala

Gulf


National

International