ക​ത്തോ​ലി​ക്കാ സ​ഭ‍യി​ൽ വൈ​ദി​ക​ർ​ക്കു ക്ഷാ​മം



timely news image

കൊ​ച്ചി: ക​ത്തോ​ലി​ക്കാ സ​ഭ‍യി​ൽ വൈ​ദി​ക​ർ​ക്കു ക്ഷാ​മം. കു​ർ​ബാ​ന അ​ർ​പ്പി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് വൈ​ദി​ക​രെ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ പ​ല പ​ള്ളി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ലാ​യി. സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​യ എ​റ​ണാ​കു​ളം- അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം നാ​ലു​പേ​ർ മാ​ത്ര​മാ​ണ് വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ച​ത്.  ക​ന്യാ​സ്ത്രീ​ക​ളി​ല്ലാ​ത്ത​തി​നാ​ൽ മ​ഠ​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി നേ​രി​ടു​മ്പോ​ഴാ​ണ് വൈ​ദി​ക​രു​ടെ ക്ഷാ​മം സ​ഭാ നേ​തൃ​ത്വ​ത്തെ വ​ല​യ്ക്കു​ന്ന​ത്. വൈ​ദി​ക പ​രി​ശീ​ല​ന​ത്തി​നു ത​യാ​റാ​കു​ന്ന യു​വാ​ക്ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു​വ​രു​ന്ന​താ​യി ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. 2010നു ​മു​ൻ​പ് അ​തി​രൂ​പ​ത​യി​ൽ ഓ​രോ വ​ർ​ഷ​വും അ​ൻ​പ​തോ​ളം യു​വാ​ക്ക​ളാ​യി​രു​ന്നു വൈ​ദി​ക പ​ട്ടം സ്വീ​ക​രി​ച്ചി​രു​ന്ന​തെ​ങ്കി​ൽ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി പ​ത്തി​ൽ താ​ഴെ പേ​ർ മാ​ത്ര​മേ വൈ​ദി​ക​രാ​കു​ന്നു​ള്ളൂ.  2015 ലെ ​ക​ണ​ക്കു പ്ര​കാ​രം 1542 വൈ​ദി​ക​രാ​ണ് എ​റ​ണാ​കു​ളം- അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യ്ക്കു കീ​ഴി​ലു​ള്ള​ത്. ഭൂ​രി​ഭാ​ഗ​വും പ്രാ​യം ചെ​ന്ന​വ​രോ,​ മ​ധ്യ​വ​യ​സ്ക്ക​രോ ആ​ണ്. വ​ള​രെ കു​റ​ച്ചു പേ​രേ ചെ​റു​പ്പ​ക്കാ​രാ​യു​ള്ളൂ. അ​ണു​കു​ടും​ബ​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ​യെ​ണ്ണം പ​രി​മി​ത​മാ​യ​തും വൈ​ദി​ക​ർ​ക്കെ​തി​രെ പ​ല​ത​രം ആ​രോ​പ​ണ​ങ്ങ​ൾ വ​രു​ന്ന​തു​മാ​ണ് മ​ക്ക​ളെ വൈ​ദി​ക സേ​വ​ന​ത്തി​നു വി​ടാ​ൻ മാ​താ​പി​താ​ക്ക​ൾ മ​ടി​ക്കു​ന്ന​തി​നു കാ​ര​ണ​മെ​ന്ന് സ​ഭാ​വൃ​ത്ത​ങ്ങ​ൾ ത​ന്നെ സ​മ്മ​തി​ക്കു​ന്നു. വൈ​ദി​ക​രു​ടെ എ​ണ്ണം കു​റ​യു​ന്ന​തോ​ടൊ​പ്പം സ​ഭാ​വ​സ്ത്രം ഉ​പേ​ക്ഷി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​യും ഉ​ണ്ടാ​യി​ട്ടു​ണ്ട്. വി​വി​ധ രൂ​പ​ത​ക​ളു​ടെ കീ​ഴി​ലു​ള്ള പ​ല ഇ​ട​വ​ക​ക​ളി​ലും വൈ​ദി​ക​രി​ല്ല. അ​തി​നാ​ല്‍ ര​ണ്ടും മൂ​ന്നും ഇ​ട​വ​ക​ക​ളു​ടെ ചു​മ​ത​ല ഒ​രു വൈ​ദി​ക​നു ന​ല്‍കു​ക​യാ​ണ്. സെ​മി​നാ​രി​ക​ളി​ല്‍ പ​ഠ​ന​ത്തി​ന് യു​വാ​ക്ക​ള്‍ക്കു താ​ല്‍പ​ര്യം കു​റ​ഞ്ഞു വ​രി​ക​യാ​ണെ​ന്ന് മു​തി​ര്‍ന്ന വൈ​ദി​ക​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. വൈ​ദി​ക​ർ കൂ​ടു​ത​ലാ​യി വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന​തി​ന് നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രാ​നാ​ണ് സ​ഭാ നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം. വൈ​ദി​ക​ർ കു​റ​ഞ്ഞ​തി​നാ​ൽ ഓ​സ്ട്രേ​ലി​യ ഉ​ൾ​പ്പ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ പ​ല പ​ള്ളി​ക​ളും പൂ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. കൂ​ടു​ത​ൽ വൈ​ദി​ക​രെ അ​യ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​വി​ട​ത്തെ വി​ശ്വാ​സി സ​മൂ​ഹം സ​ഭാ​നേ​തൃ​ത്വ​ത്തി​ന് നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്.   വി​ദേ​ശം പ്രി​യ​ത​രം ചെ​റു​പ്പ​ക്കാ​രാ​യ വൈ​ദി​ക​രി​ൽ പ​ല​ർ​ക്കും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ സേ​വ​ന​ത്തോ​ടാ​ണ് കൂ​ടു​ത​ൽ താ​ൽ​പ​ര്യം. പ​ല രാ​ജ്യ​ങ്ങ​ളി​ലും ആ​വ​ശ്യ​ത്തി​നു വൈ​ദി​ക​രി​ല്ലാ​ത്ത​തി​നാ​ൽ അ​വ​ർ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള​വ​രെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ധാ​രാ​ളം പേ​ർ​ക്ക് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. നി​ല​വി​ലും രൂ​പ​ത​ക​ളി​ൽ നി​ന്ന് യു​വ വൈ​ദി​ക​രു​ടെ അ​പേ​ക്ഷ​ക​ൾ എ​ത്തു​ന്നു​ണ്ട്. അ​വി​ട​ത്തെ മി​ക​ച്ച ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളും അ​വ​ടേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്നു. 



Kerala

Gulf


National

International